Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2026 00:46 IST
Share News :
മസ്കറ്റ്: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്റെ (KDPA) നേതൃത്വത്തിൽ അംഗങ്ങളുടെ കുട്ടികൾക്കായി ശിശുദിനാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെ സർഗ്ഗാത്മകവും കലാപരവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുക, ശിശുദിനത്തിന്റെ സന്ദേശം പകർന്നുനൽകുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച പരിപാടി വിവിധ കലാ-സാംസ്കാരിക പരിപാടികളാൽ ശ്രദ്ധേയമായി.
പരിപാടിയിൽ മിനി ടീച്ചർ കുട്ടികളുമായി സംവദിച്ചു. ശിശുദിനത്തിന്റെ പ്രാധാന്യം, വ്യക്തിത്വ രൂപീകരണം, നല്ല സ്വഭാവശീലങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി.
തുടർന്ന് കുട്ടികളുടെ പാട്ട്, നൃത്തം, ഫാൻസി ഡ്രസ്സ്, സമൂഹഗാനം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. ആഘോഷത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. കുട്ടികൾ ആവേശപൂർവം വിവിധ പരിപാടികളിൽ പങ്കെടുത്തു.
KDPA ചിൽഡ്രൻസ് വിംഗ് സെക്രട്ടറി സജിമോൻ, ജോയിന്റ് സെക്രട്ടറി ചിത്ര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അസോസിയേഷൻ വൈസ് പ്രസിഡന്റ് ജയൻ, സെക്രട്ടറി കോശി തരകൻ എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ പ്രിയരാജ് നന്ദി രേഖപ്പെടുത്തി.
കുട്ടികളുടെ കഴിവുകൾ കണ്ടെത്തുന്നതിനും അവയ്ക്ക് പ്രോത്സാഹനം നൽകുന്നതിനും ഇത്തരം കൂട്ടായ്മകൾ മികച്ച വേദിയൊരുക്കുന്നുവെന്ന് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങൾ അറിയിച്ചു. കുട്ടികളുടെ സജീവ പങ്കാളിത്തവും വിവിധ കലാപരിപാടികളും കൊണ്ട് ശിശുദിനാഘോഷം സന്തോഷകരമായ അനുഭവമായി മാറി.
Follow us on :
Tags:
More in Related News
Please select your location.