Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 16 മുതൽ 19 വരെ തലയോലപ്പറമ്പിൽ.

14 Nov 2026 18:15 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നാലു ദിനങ്ങളിലായി തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക വിഎച്ച്എസ്എസ് സ്കൂൾ മുഖ്യ വേദിയായി നടക്കുന്ന 65-മത് വൈക്കം ഉപജില്ലാസ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. നവംബർ 16 മുതൽ 19 വരെ നാല് ദിവസങ്ങളിലായി നടക്കുന്ന കലാ മത്സരങ്ങളിൽ 69 സ്കൂളുകളിൽ നിന്നായി 4300 ഓളം മത്സരാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനു വേണ്ടി 15 വേദികളിലായി മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്ന് പ്രോഗ്രാം കമ്മിറ്റി അറിയിച്ചു. പങ്കെടുക്കുന്ന മുഴുവൻ മത്സരാർത്ഥികൾക്കും ഒഫീഷ്യൽസിനും ആവശ്യമായ ഭക്ഷണം നൽകാനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഫുഡ് കമ്മിറ്റിയും അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തിന്റെ ക്രമീകരണങ്ങൾ സ്വീകരണ കമ്മിറ്റിയും മത്സരങ്ങൾ നടത്തുന്നതിന് ആവശ്യമായ വേദികളും-സ്റ്റേജും, ശബ്ദവും-വെളിച്ചവും, വെൽഫെയർ ആൻഡ് ഹെൽത്ത്, നിയമപാലനം, വോളണ്ടിയേഴ്സ് സേവനം,ഗ്രീൻ പ്രോട്ടോകോൾ തുടങ്ങിയവയും സജ്ജമായിട്ടുണ്ട്. സംഘാടകസമിതി ജനറൽ കൺവീനർ ജി. ശ്രീരഞ്ജിത്ത്, ജോയിൻ്റ് കൺവീനർ സജിനി സെബാസ്റ്റ്യൻ, വൈക്കം എ.ഇ. ഒ. ദീപ കെ.സി, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സമീൽ ഇബ്രാഹിം, പബ്ലിസിറ്റി കൺവീനർ കെ.എം.ഷെമീർ എന്നിവർ അറിയിച്ചു.

Follow us on :

More in Related News