Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെന്മല ഡാം ജംഗ്ഷനിൽ ഗ്രാമപഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്കിൽ സ്ത്രീകളുടെ ശൗചാലയ ദൃശ്യങ്ങൾ പകർത്തിയ പരാതിയിൽ നടത്തിപ്പുകാരൻ പിടിയിൽ.

21 May 2024 07:52 IST

R mohandas

Share News :

കൊല്ലം: തെന്മല ഡാം ജംഗ്ഷനിൽ ഗ്രാമപഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്കിൽ സ്ത്രീകളുടെ ശൗചാലയ ദൃശ്യങ്ങൾ പകർത്തി എന്ന പരാതിയിൽ നടത്തിപ്പുകാരൻ പിടിയിൽ. ഉറുകുന്ന് സ്വദേശി ആഷിക് ആണ് സംഭവമായി ബന്ധപ്പെട്ട് തെന്മല പോലീസിന്റെ കസ്റ്റഡിയിലുള്ളത് .

യൂത്ത് കോൺഗ്രസ് ഭാരവാഹിയാണ് ആഷിക്ക്. തിങ്കളാഴ്ച വൈകിട്ട് ആണ് സംഭവം. സ്ത്രീകളുടെ ചിത്രം പകർത്തിയതായാണ് പരാതി. ചിത്രം പകർത്തുന്നത് സ്ത്രീകളിൽ ഒരാൾ കാണുകയും തൊട്ടടുത്തുള്ള തെന്മല പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. തുടർന്നുപോലീസ് ആഷിക്കിനെ കസ്റ്റഡിയിലെടുക്കുകയും മൊബൈൽ പരിശോധിക്കുകയും ചെയ്തു. ഫോണിൽ പരാതി നൽകിയവരുടെ ദൃശ്യങ്ങൾ കണ്ടെത്തിയില്ലെങ്കിലും ഇതേ സമയത്ത് എടുത്ത മറ്റ് സ്ത്രീകളുടെ ദൃശ്യങ്ങൾ ഉള്ളതായി പോലീസ് പറഞ്ഞു. കൂടുതൽ പരിശോധനയ്ക്കായി മൊബൈൽ ഫോൺ സൈബർ സംഘത്തിന് കൈമാറി.

Follow us on :

More in Related News