Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2025 15:16 IST
Share News :
വൈക്കം: തൊഴിലുറപ്പ് പദ്ധതി തകർക്കുവാൻ കേന്ദ്ര സർക്കാർ പാർലമെൻ്റിൽ അവതരിപ്പിച്ച ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി വൈക്കം റീജണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സായാഹ്ന ധർണ്ണയും പന്തംകൊളുത്തി പ്രകടനവും നടത്തി. തൊഴിലുറപ്പ് പദ്ധതിയിൽ 100 % ഉം കേന്ദ്ര ഫണ്ടായിരുന്നത് 60 % ആയി കുറക്കുന്നത് പിൻവലിക്കുക, പദ്ധതിക്കായി തിരഞ്ഞെടുക്കുന്ന പഞ്ചായത്തുകൾ ഏതെക്കെ എന്ന് കേന്ദ്ര സർക്കാർ തീരുമാനിക്കുന്നത് എടുത്തു കളയുക, ഗാന്ധിജിയുടെ പേര് നീക്കം ചെയ്തത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. പോസ്റ്റോഫീസിന് മുന്നിൽ നടന്ന സമരം ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്തു. റീജിണൽ പ്രസിഡൻ്റ് അഡ്വ. പി.വി സുരേന്ദ്രൻ്റെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ കെ.വി ചിത്രാംഗദൻ, യു.ബേബി, കെ.എൻ വേണുഗോപാൽ, ടി. ആർ. ശശികുമാർ, ബ്ലോക്ക് പഞ്ചായത്തംഗം കുര്യാക്കോസ് തോട്ടത്തിൽ, മണ്ഡലം പ്രസിഡൻ്റുമാരായ മോഹൻ. കെ. തോട്ടുപുറം, വർഗ്ഗീസ് പുത്തൻചിറ,കെ.സുരേഷ് കുമാർ, കെ.എൻ. ദേവരാജൻ, പി.എം ബിനു, സിറിയക് ജോസഫ്, ബിജു കണ്ടത്തിൽ, പി. ആർ. തിലകൻ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.