Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Apr 2026 20:20 IST
Share News :
വൈക്കം: തോട്ടുവക്കത്ത് ഫ്ലാറ്റിൽ വാടകക്ക് താമസിക്കുന്ന യുവതിയുടെ ദിവസങ്ങൾ പഴക്കമുള്ള അഴുകിയ മൃതദേഹം കണ്ടെത്തി. ഉദയനാപുരം മംഗലശ്ശേരിൽ ഷിബു, സജനി ദമ്പതികളുടെ മകൾ സീതാലക്ഷ്മി (23) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിലെ ജനലിൽ തൂങ്ങിനിലയിലാണ് മൃതദേഹം കണ്ടത്. അസഹ്യമായ ദുർഗന്ധം പരന്നിരുന്നു. അമ്മ രണ്ട് മാസം മുമ്പ് വിദേശത്ത് പോയിരുന്നതിനാൽ രണ്ട് സഹോദരങ്ങൾക്കൊപ്പമാണ് യുവതി ഇവിടെ താമസിച്ചിരുന്നത്. മൂത്ത സഹോദരൻ അനന്തകൃഷ്ണൻ ഏതാനും ദിവസങ്ങളായി ജോലി സംബന്ധിച്ച് കോഴിക്കോട് പോയിരുന്നതിനാൽ ഇളയ സഹോദരൻ സേതു കൃഷ്ണൻ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. മൂന്ന് ദിവസമായി മകൾ ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്ന്
വിദേശത്തായിരുന്ന മാതാവ് ചൊവ്വാഴ്ച രാവിലെ എത്തിയപ്പോഴാണ് മരണം പുറത്തറിഞ്ഞത്. ഷിബുവുമായി കുറച്ച് കാലമായി അകന്ന് കുട്ടികളുമായി കഴിയുകയായിരുന്നു സജനി. കോട്ടയത്ത് നിന്നും ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി ശേഷം ഉച്ചയോടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു. സംഭവത്തിൽ ദുരൂഹത ഉള്ളതായി ബന്ധുക്കൾ അരോപിക്കുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലിസ് പറഞ്ഞു.
Follow us on :
More in Related News
Please select your location.