Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2026 19:14 IST
Share News :
പയ്യോളി : അഡ്വ. പി.എ.ജലീൽ, അഡ്വ. കെ.കെ. റോഷ്ന എന്നിവർ അഭിഭാഷകവൃത്തിയുടെ ഭാഗമായി ഒരു ജ്വല്ലറി സ്ഥാപനത്തിനു വേണ്ടി നടത്തിയ മീഡിയേഷനെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലാതെ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോകൾക്കെതിരെയും അപകീർത്തികരമായ പ്രചരണങ്ങൾക്കെതിരെയും പയ്യോളി ബാർ അസോസിയോഷൻ ജനറൽ ബോഡി യോഗം പ്രതിഷേധിച്ചു. അഭിഭാഷകരുടെ സ്വതന്ത്രമായ പ്രവർത്തന സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് യോഗം ഐക്യകണ്ഠ്യേന ആവശ്യപ്പെട്ടു.
യോഗത്തിൽ അഡ്വ. അനൂപ് രാജ് അധ്യക്ഷത വഹിച്ചു. പി.പി.ആഷിക്, കെ.അശേകൻ, സി.എം.നീബ, നിമ്യ, റാം മനോഹർ, കെ.പി.ആർഷാദ്, കെ. ഷഹാൻ, ബിജിത്ത് ലാൽ എന്നിവർ സംസാരിച്ചു. കെ.ദേവിന സ്വാഗതവും അമൃത.ജി.നായർ നന്ദിയും പറഞ്ഞു. ഹീനമായ വ്യാജ പ്രചരണങ്ങൾക്കെതിരെ സ്റ്റേറ്റ് പോലീസ് ചീഫിന് പരാതി നൽകിയതായും മാനനഷ്ടത്തിന് അഡ്വക്കേറ്റ് റസൽ റഹ്മാൻ മുഖേന നോട്ടീസ് അയച്ചതായും അഡ്വ. പി.എ.ജലീൽ യോഗത്തിൽ അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.