Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2026 14:30 IST
Share News :
ബുറൈമി: നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ ഫീസ് വർധിപ്പിച്ച നടപടി സാധാരണക്കാരായ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി, വർധനവ് പുനഃപരിശോധിക്കണമെന്ന് കേരള മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ച് ഒമാനിലെ പ്രമുഖ പ്രവാസി സംഘടനയായ സ്നേഹതീരം ബുറൈമി.
കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും യാഥാർഥ്യമാക്കുന്നതിനായി സ്വന്തം നാടും വീടും വിട്ട് വിദേശരാജ്യങ്ങളിൽ കഠിനാധ്വാനം ചെയ്യുന്ന പ്രവാസികൾക്ക് ഓരോ രൂപയും വിലപ്പെട്ടതാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. വർധിച്ചുവരുന്ന ജീവിതച്ചെലവുകളും സാമ്പത്തിക ബാധ്യതകളും കാരണം പ്രയാസങ്ങൾ നേരിടുന്ന സാധാരണ പ്രവാസികൾക്ക് ഇൻഷുറൻസ് ഫീസ് വർധനവ് അധികഭാരമായി മാറുകയാണ്.
പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ അവർക്ക് കൂടുതൽ ആശ്വാസവും സാമ്പത്തിക സുരക്ഷിതത്വവും നൽകുന്നതായിരിക്കണം. പ്രവാസികളെ ചേർത്തുപിടിക്കേണ്ട ക്ഷേമപദ്ധതികൾ അവരുടെ സാമ്പത്തിക ശേഷിക്ക് അനുസൃതമായ നിരക്കിൽ ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നും സ്നേഹതീരം ബുറൈമി അഭിപ്രായപ്പെട്ടു.
ഈ സാഹചര്യത്തിൽ പ്രവാസികളുടെ ആശങ്കകൾ ഗൗരവമായി പരിഗണിച്ച് നോർക്ക ഇൻഷുറൻസ് ഫീസ് വർധനവ് പുനഃപരിശോധിക്കണമെന്നും സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാകുന്ന നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും സംഘടന കേരള മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.
പ്രവാസികളുടെ ക്ഷേമം മുൻനിർത്തി ഇൻഷുറൻസ് പദ്ധതിയുടെ നിരക്കുകൾ പുനഃക്രമീകരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും സ്നേഹതീരം ബുറൈമി ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.