Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിലെ ജപമാല സമാപനം; ശനിയാഴ്ച വൈകിട്ട് നടന്ന ജപമാല റാലി ഭക്തിസാന്ദ്രമായി.

31 Oct 2026 19:35 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് :തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിൽ ജപമാല സമാപനത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ട് നടന്ന ജപമാല റാലി ഭക്തിസാന്ദ്രമായി. മാതാവിന്റെ അലങ്കരിച്ച വാഹനത്തിന് പിന്നിൽ 

മാതാവിന്റെ പ്രത്യക്ഷീകരണങ്ങളുടെ ദൃശ്യാവിഷ്കാരങ്ങൾ അവതരിപ്പിക്കപ്പെട്ടപ്പോൾ അത് വിശ്വാസ ചൈതന്യത്തിന്റെ പ്രതീകമായി.

എല്ലാ മഠങ്ങളിലെയും സിസ്റ്റർമാർ,

വേദപാഠ കുട്ടികളും മതാധ്യാപകരും,

ദർശന സമൂഹം,ലീജിയൻ ഓഫ് മേരി സംഘടന, യൂദിത്ത് ഫോറം,വിമൻ വെൽഫെയർ സംഘടന,

ഇടവക വിശ്വാസ സമൂഹം,ജപമാല സമാപനത്തിന് നേതൃത്വം നൽകിയ മാർക്കറ്റിലെ ചുമട്ടുതൊഴിലാളികൾ

അൾത്താര കുട്ടികൾ, വൈദികർ എന്നീ ക്രമത്തിലായിരുന്നു റാലി. ജപമാലറാലിക്ക് ഇടവക വികാരി റവ. ഫാ. സേവ്യർ ആവള്ളിൽ, അസിസ്റ്റന്റ് വികാരി റവ. ഫാ. ആൽജോ കളപ്പുരയ്‌ക്കൽ, ട്രസ്‌റ്റിമാരായ റിൻസൺ പന്നിക്കോട്ടിൽ , തങ്കച്ചൻ കളമ്പുകാട്ട് , കേന്ദ്ര സമിതി വൈസ് ചെയർമാൻ ജോയ് അരയത്തേൽ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നേർച്ചകഞ്ഞി വിതരണവും നടന്നു.


Follow us on :

More in Related News