Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറവിലങ്ങാട് കേരള സയൻസ് സിറ്റിയിൽ നടപ്പിലാക്കുന്ന വിവിധ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം

31 Oct 2026 19:06 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : കുറവിലങ്ങാട് കേരള സയൻസ് സിറ്റിയിൽ നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസനപ്രവർത്തനങ്ങളുടെ  നിർമ്മാണോദ്ഘാടനം സംസ്ഥാന ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവ്വഹിച്ചു.

മെച്ചപ്പെട്ട നിലവാരത്തിലുള്ള ഫുട് പാത്തുകൾ, സൗകര്യപ്രദമായ റോഡ് കണക്ടിവിറ്റി, വിപുലമായ ഡ്രെയിനേജ് സൗകര്യം എന്നിവയെല്ലാം ഉൾപ്പെടുത്തിയുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഇതിനോടനുബന്ധിച്ച് നടപ്പിലാക്കുന്നത്. സംസ്ഥാന സർക്കാർ അനുവദിച്ച 3.40 കോടി രൂപയുടെ വികസന പദ്ധതിയാണ് ഇതിൻ്റെ ഭാഗമായി സയൻസ് സിറ്റിയിൽ യാഥാർത്ഥ്യമാകുന്നതെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.

സയൻസ് സിറ്റിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക കേന്ദ്രമാക്കി മാറ്റുന്നതിനുള്ള വിപുലമായ പ്രവർത്തനങ്ങൾക്കാണ് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സയൻസ് സിറ്റിക്കുള്ളിലെ വിവിധ ബ്ലോക്കുകളിലേക്കും കേന്ദ്രങ്ങളിലേക്കുമുള്ള സുഗമമായ ഗതാഗത സൗകര്യവും പ്രവേശന ക്രമീകരണങ്ങളും ഉറപ്പുവരുത്തുന്നതിന് ലക്ഷ്യമിട്ടാണ് റിംഗ് റോഡ് വികസനം അടിയന്തരമായി പൂർത്തിയാക്കുന്നത്. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സന്ദർശകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിധത്തിൽ സയൻസ് സിറ്റിയുടെ സമഗ്ര വികസനത്തിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സമയബന്ധിതമായി സർക്കാർ സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടർ ജെയ്മോൻ ജേക്കബ്, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാണി , ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹൻകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി മത്തായി, ഗ്രാമപഞ്ചായത്തംഗങ്ങളായ സാം ജോസ് പൈനാപ്പള്ളിൽ, ജോർജ് ജി. ചെന്നേലിൽ, സയൻസ് സിറ്റി സയന്റിഫിക് ഓഫീസർ സുജിത്ത് ബി. കല്ലറ തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിച്ചു.



Follow us on :

More in Related News