Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് വിവിധ കോൺഗ്രസ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി.

31 Oct 2026 20:12 IST

santhosh sharma.v

Share News :

വൈക്കം: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42-മത് രക്തസാക്ഷിത്വ വാർഷിക ദിനത്തോടനുബന്ധിച്ച് ബ്ലോക്ക്, മണ്ഡലം, വാർഡ് കോൺഗ്രസ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷിത്വ ദിനാചരണവും പുഷ്പാർച്ചനയും നടത്തി. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണം ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ ഷിബു അധ്യക്ഷത വഹിച്ചു.ഡി.സി. സി എക്സിക്യൂട്ടീവ് അംഗം കെ.സിയാദ് ബഷീർ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിജയമ്മ ബാബു, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ, മണ്ഡലം പ്രസിഡൻ്റുമാർ തുടങ്ങിയവർപ്രസംഗിച്ചു. 


വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈക്കം പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ സംഘടിച്ച

അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് അയ്യേരി സോമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സോണി സണ്ണി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ അബ്ദുൽസലാം റാവുത്തർ, ഡിസിസി ട്രഷറർ ജയ് ജോൺ പേരയിൽ, കെ. പി ശിവജി, നഗരസഭവൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, കെ എം രാജപ്പൻ, ഇടവട്ടം ജയകുമാർ, ജോർജ് വർഗീസ്,കെ ബാബുരാജ്, എ. ഷാനവാസ്, പ്രീത രാജേഷ്, സന്തോഷ് ചക്കനാടൻ, തുടങ്ങിയവർ പ്രസംഗിച്ചു


തലയോലപ്പറമ്പ് ടൗൺ വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുപുരം രാജീവ് ഗാന്ധി സ്തൂഭത്തിൽ നടത്തിയ അനുസ്മരണം കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറി അഡ്വ. ശ്രീകാന്ത് സോമൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിസന്റ് എൻ.സി. നാടരാജൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അഗം നിഷ വി.നായർ, പി.എസ്. ഷിജോ, സി.കെ പ്രമോദ് ചാഴൂരൻ തുടങ്ങിയവർ പ്രസംഗിച്ചു. 


വെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളൂർ ജംഗ്ഷനിൽ നടത്തിയ അനുസ്മരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.സി ജോഷി ഉദ്ഘാടനം ചെയ്തു. മർസുക്ക് താഹ, പി. എസ് ബാബു, കെ. പി ജോസ്, ലീല ചെറുകുഴിയിൽ, ബി. സുകുമാരൻ നായർ, എം. വി റോയ്, ജോഷ്മി ജോൺ, വിക്ടർ ജോസഫ്, എംജി പരമേശ്വരൻ, പി എസ് സോമശേഖരൻ നായർ, ബിനു ചന്ദ്രമലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.


മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൂട്ടുമ്മേൽ ജംഗ്ഷനിൽ നടത്തിയ അനുസ്മരണ സമ്മേളനം ഡി.സി.സി. ജനറൽ സെക്രട്ടറി പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മോഹൻ.കെ.തോട്ടുപുറം അദ്ധ്യക്ഷത വഹിച്ചു. കെ. സിയാദ് ബഷീർ, കെ.എസ്. നാരായണൻ നായർ, സുഭഗൻ കൊട്ടൂരത്തിൽ, പോൾ തോമസ് . അശോകൻ കൂമ്പേൽ, ധന്യാ സുനിൽ, സുകന്യാ അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News