Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2026 19:44 IST
Share News :
ഗുരുവായൂർ:വിദ്യാഭ്യാസ വായ്പ നിക്ഷേധിച്ച് ഗുരുവായൂർ നിവാസിയായ ദളിത് വിദ്യാർത്ഥിയുടെ ഭാവി തുലാസ്സിലാക്കിയ എസ്.ബി.ഐ. ബാങ്കിനെതിരെ ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിക്ഷേധ മാർച്ച് നടത്തി.മഞ്ജുളാൽ പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിക്ഷേധ മാർച്ച് കെ.റ്റി.ഡി.സി പരിസരത്തെ എസ്.ബി.ഐ. ശാഖയുടെ മുൻവശത്ത് വച്ച് പോലീസ് തടഞ്ഞു.തുടർന്ന് പോലീസും,സമരക്കാരുമായി ഉന്തും,തള്ളുമായി നീണ്ടുനിന്നു.കെ.പി.സി.സി സെക്രട്ടറി സി.സി.ശ്രീകുമാർ സമരം ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ.കെ.രഞ്ജിത്ത് അധ്യഷനായി.യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയും മണ്ഡലം പ്രസിഡണ്ടുമായ സി.എസ്.സൂരജ്,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി.കൃഷ്ണൻ,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഋഷി ലാസർ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്,നേതാക്കളായ കെ.പി.ഉദയൻ,കെ.പി.എ. റഷീദ്,ബാലൻ വാറണാട്ട്,പ്രതീഷ് ഓടാട്ട്,ഗോപി മനയത്ത്,ഹരിഎംവാര്യർ,കെ.എം.ഷിഹാബ്,വി.എസ്.നവനീത്,ബിന്ദു നാരായണൻ,പ്രിയാ രാജേന്ദ്രൻ,എം.വി.ഉണ്ണികൃഷ്ണൻ,സുഷാ ബാബു,വി.കെ.മഹിജ,സ്റ്റാൻജോ തിരുവെങ്കിടം,ആഷിക്ക്,മനീഷ് നീലമന,എം.ജി.നിധിൻ,അക്ഷയ് മുരളീധരൻ എന്നിവർ പ്രസംഗിച്ചു.വായ്പ നിക്ഷേധിക്കപ്പെട്ട്,വിദേശത്ത് അകപ്പെട്ട വിദ്യാർത്ഥിനിയുടെ മാതാവ് ശാന്തി കരുണനും,കുടുംബാംഗങ്ങളും സമരത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.