Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗിക പീഡനം നടത്തിയ പ്രതിക്ക് ജീവിതവസാനം വരെ ജീവപര്യന്തം കഠിനതടവും,60,000 രൂപ പിഴയും..

13 Mar 2026 21:52 IST

MUKUNDAN

Share News :

ചാവക്കാട്:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗിക പീഡനം നടത്തിയ 49 വയസ്സുകാരന് ജീവിതവസാനം വരെ ജീവപര്യന്തം കഠിനതടവും 60,000 രൂപ പിഴയും വിധിച്ചു.വാടാനപ്പള്ളി ബീച്ച് ഇത്തിക്കാട്ട് വീട്ടിൽ പ്രഭാകരൻ മകൻ വിനോദ് എന്ന ഉണ്ണിമോനെ(49)യാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവിതാവസാനം വരെ ജീവപര്യന്തം കഠിന തടവിനും 60,000 രൂപ പിഴ അടക്കാനും വിധിച്ചത്.2019 വർഷത്തിൽ സ്കൂൾ വെക്കേഷൻ സമയത്താണ് കേസ്സിനാസ്പദമായ സംഭവം.പിഴ അടക്കാത്ത പക്ഷം 6 മാസം കൂടി അധിക തടവ് അനുഭവിക്കണം.പ്രതിയെ മറ്റൊരു പോക്സോ കേസ്സിൽ കുന്ദംകുളം ഫാസ്റ്റ് ട്രാക്ക് കോടതി 73 വർഷം കഠിന തടവിന് വിധിക്കുകയും,പ്രതി ഇപ്പോൾ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയുമാണ്.പീഡന വിവരം അറിഞ്ഞിട്ടും റിപ്പോർട്ട്‌ ചെയ്യാത്തതിന് 2,3 പ്രതികൾക്ക് 10000 രൂപ പിഴ യും വിധിച്ചിട്ടുള്ളതാണ്.വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ എസ് സിപിഒ ഒ.ജെ.രാജികുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ എസ്എച്ച്ഒ കെ.ആർ.ബിജു എഫ്ഐആർ രജിസ്റ്റർ ചെയ്ത് ആദ്യന്വേഷണം നടത്തിയ കേസിൽ ഇൻസ്‌പെക്ടർ പി.ആർ.ബിജോയ്‌ തുടരന്വേഷണം നടത്തി അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.എഎസ്ഐ കെ.അരുൺകുമാർ കേസിന്റെ അന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അസ്സിസ്റ്റ്‌ ചെയ്തിട്ടുള്ളതാണ്.പ്രോസിക്യൂഷന് വേണ്ടി 17 സാക്ഷികളെ വിസ്തരിക്കുകയും,27 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി.വിസ്താരവേളയിൽ ലെയ്സൺ ഓഫീസർ എസ് സിപിഒ എം.ആർ.സിന്ധു കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Follow us on :

More in Related News