Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Apr 2026 15:45 IST
Share News :
തലയോലപ്പറമ്പ്: വടകര ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിലെ 19-ാമത് പ്രതിഷ്ഠാ വാർഷികവും എസ്.എൻ.ഡി.പി. യോഗം 3457-ാം നമ്പർ വടകര നോർത്ത് ശാഖയുടെ പോഷക സംഘടനകളായ വനിതാ സംഘം, യൂത്ത്‌മൂവ്മെന്റ്, കുടുംബ യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുടുംബസംഗമ സമ്മേളവും ഏപ്രിൽ 20, 21 തീയ്യതികളിൽ നടക്കും. 20ന് രാവിലെ 9 ന്
ധർമ്മപതാക ഉയർത്തൽ വൈകിട്ട് 7ന് നടക്കുന്ന കുടുംബസംഗമ സമ്മേളനം എസ് എൻ ഡി പി യോഗം തലയോലപ്പറമ്പ് യൂണിയൻ പ്രസിഡൻ്റ് ഇ.ഡി പ്രകാശൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡൻ്റ് വി.വി വേണപ്പൻ അധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി ഡി.സജീവ്, എ.എസ്. പ്രകാശൻ, പി. പി. സോമൻ, യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡൻ്റ് വത്സലാ മോഹൻ, ജലജ രാജപ്പൻ, സുമ ഗിരീഷ്, എം.എസ്. സനീഷ്, പ്രസന്ന സദാശിവൻ, എൻ.കെ. സുധീഷ്, ലീലാ ബാലകൃഷ്‌ണൻ, വി. എസ്. സുനിൽകുമാർ, എൻ.കെ. മനോഹരൻ, വി. ആർ രജ്ഞിത്, കെ.ആർ അനിൽകുമാർ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് ഫ്യൂഷൻ കൈകൊട്ടികളി, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടക്കും.
പ്രതിഷ്‌ഠാവാർഷികദിനമായ 21 ന്
രാവിലെ 5 മുതൽ നടക്കുന്ന പ്രതിഷ്ഠാദിന ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുമരകം ജിതിൻ ഗോപാൽ തന്ത്രി, ക്ഷേത്രം മേൽശാന്തി ഇടവട്ടം രാജേഷ് ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കു. രാവിലെ 11ന് ചെങ്ങന്നൂർ ശ്രീനാരായണവിശ്വധർമ്മ മഠം മഠാധിപതി ബ്രഹ്മശ്രീ ശ്രീമദ് ശിവബോധാനന്ദ സ്വാമികളുടെ പ്രഭാഷണം, ഉച്ചയ്ക്ക് 1 ന് പ്രസാദ ഊട്ട്, വൈകിട്ട്
ദീപാരാധന, ദീപകാഴ്‌ച.തുടർന്ന്
കുട്ടികൾ അവതരിപ്പിക്കുന്ന
ക്ലാസ്സിക്കൽ ഫ്യൂഷൻ ഗാനമേള എന്നിവ നടക്കും.
Follow us on :
Tags:
More in Related News
Please select your location.