Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുണ്ടക്കയത്ത് കോൺഗ്രസ് പ്രതിഷേധം ഇരമ്പി

21 Jul 2026 22:24 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :





 മുണ്ടക്കയം :കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കോൺഗ്രസിന്റെ മറ്റ് സമുന്നതരായ നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നീറ്റ് പരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കുക,എന്ന ആവശ്യപ്പെട്ടുകൊണ്ട് വിദ്യാഭ്യാസ മന്ത്രിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമാധാനപരമായി സമരം ചെയ്ത രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കോൺഗ്രസിന്റെ മറ്റ് സമുന്നതരായ നേതാക്കളെയും ക്രൂരമായി മർദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ചും നരേന്ദ്രമോദിയുടെ പോലീസിന്റെ നരനായാട്ടിൽ പ്രതിഷേധിച്ചുകൊണ്ടുമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കെ എസ് രാജു അധ്യക്ഷത വഹിച്ചു യോഗത്തിൽ നേതാക്കളായ വി ടി അയ്യൂബ് ഖാൻ, നൗഷാദ് ഇല്ലിക്കൽ, ബോബി കെ മാത്യു, ബെന്നി ചേറ്റുകുഴി, ടി ടി സാബു അഡ്വക്കേറ്റ് റിമിൻ രാജൻ, എൻ ആർ സുരേഷ്, അരുൺ കോക്കാപള്ളി, അച്ചു ഷാജി, ജോസിൻ ആനിത്തോട്ടം, മണികണ്ഠൻ, ഫസൽ, സാബു മടുകാങ്കൽ, വർഗീസ് വേങ്ങത്താനം, ബാരിഖ് നിഷാദ്, അൻസിൽ അൻസാരി, ബിനു വരികനി അഷറഫ് കൊച്ചപ്പ, ഷുഹൈബ് പുത്തൻചന്ത, ഷമീർ, സെബാസ്റ്റ്യൻ ചമരപ്പള്ളി, സുകുമാരൻ എന്നിവർ യോഗത്തിൽ പങ്കെടുത്ത സംസാരിച്ചു..

Follow us on :

More in Related News