Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Mar 2026 14:39 IST
Share News :
തലയോലപ്പറമ്പ് :വിശുദ്ധ വാരാചരണത്തിന് പ്രാത്ഥനാനിർഭരമായ തുടക്കം കുറിച്ച് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ ഓശാന ഞായർ ആചരിച്ചു. ക്രിസ്തു ദേവന്റെ ജറുസലം പ്രവേശനത്തെ വിശ്വാസസമൂഹം രാജകീയമായി എതിരേറ്റതിന്റെ ഓർമയിലാണ് ഓശാന ഞായർ ആചരിക്കുന്നത്. ഓശാന തിരുകർമങ്ങൾ സെന്റ് ജോർജ് സ്കൂൾ അങ്കണത്തിൽ ആരംഭിച്ചു. കുരുത്തോലവെഞ്ചരിച്ച് പ്രദക്ഷിണം പള്ളിയിലെത്തിയതിനെ തുടർന്ന് വിശുദ്ധ കുർബാനയും പ്രസംഗവും നടന്നു. ഇടവക വികാരി റവ. ഫാ. സേവ്യർ ആവള്ളിൽ, റവ. ഫാ. ജോർജ് മേനാച്ചേരി, അസിസ്റ്റന്റ് വികാരി റവ. ഫാ. ആൽജോ കളപ്പുരയ്ക്കൽ എന്നിവർ കാർമികത്വം വഹിച്ചു. പെസഹാദിനമായ ഏപ്രിൽ 2ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, കാൽ കഴുകൽ ശുശ്രുഷ. പ്രസംഗം റവ. ഫാ. ലിന്റോ കോണിക്കര തുടർന്ന് ആരാധന. വൈകിട്ട് 6മുതൽ 7വരെ പൊതു ആരാധന. 7ന് അപ്പം മുറിക്കൽ ശുശ്രുഷ. ദുഃഖവെള്ളി ദിനമായ 3ന് രാവിലെ 6.30ന് പീഡാനുഭവ തിരുകർമങ്ങൾ. വൈകിട്ട് 4ന് സോണുകളിൽ നിന്ന് കുരിശിന്റെ വഴി പള്ളിയിൽ എത്തും. തുടർന്ന് പള്ളിയിൽ കുരിശിന്റെ വഴി. 5ന് പീഡാനുഭവ സന്ദേശം .റവ. ഫാ. ജോൺ ചോള്ളാനി. തുടർന്ന് നഗരി കാണിക്കൽ, പാന വായന രാത്രി 8ന് കബറടക്ക ശുശ്രുഷ. ദുഃഖ ശനി ദിവസമായ 4ന് രാവിലെ 6.30ന് വിശുദ്ധ കുർബാന. പ്രസംഗം റവ. ഫാ.ജോൺ പോൾ പുലിക്കോട്ടിൽ ഈസ്റ്റർ ദിന തിരുകർമങ്ങൾ ശനിയാഴ്ച രാത്രി 10 ന് പാരിഷ്ഹാളിൽ ആരംഭിക്കും. തുടർന്ന് പ്രദക്ഷിണം, വിശുദ്ധ കുർബാന രാവിലെ 7നും 9നും പള്ളിയിൽ കുർബാന. 6ന് തലപ്പാറ പള്ളിയിൽ വിശുദ്ധ കർബാന.
Follow us on :
Tags:
More in Related News
Please select your location.