Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടാക് ഖത്തർ മേളപ്രപഞ്ചം 2025: മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നയിക്കുന്ന പാണ്ടി മേളം വെള്ളിയാഴ്ച്ച വൈകിട്ട്.

02 May 2025 02:44 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിലെ പ്രമുഖ കലാ പരിശീലനകേന്ദ്രമായ ടാക് ഖത്തറിന്റെ വാർഷികാഘോഷത്തിൽ പങ്കെടുക്കുവാനായി പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ദോഹയിലെത്തി.

മട്ടന്നൂരിന്റെ കാർമികത്വത്തിൽ മെയ് രണ്ടിന്‌ വെള്ളിയാഴ്ച്ച വൈകിട്ട് മെഷാഫിലുള്ള പോഡാർ പേൾ സ്കൂളിൽ വച്ച് ടാക്കിലെ ചെണ്ട വിദ്യാർത്ഥികളുടെ അരങ്ങേറ്റവും തുടർന്ന് 50 ൽ പരം വാദ്യകലാകാരന്മാർ അണിനിരക്കുന്ന പാണ്ടി മേളവും അരങ്ങേറും.


ടാക്കിലെ വിദ്യാർത്ഥികളും, അദ്ധ്യാപകരും ചേർന്ന് ഒരുക്കുന്ന സെമി ക്ലാസ്സിക്കൽ, വെസ്റ്റേൺ ഡാൻസുകൾ, യോഗ പ്രദർശനം തുടങ്ങിയ കലാവിരുന്നിനു പുറമെ, ഫാഷൻ ഷോയും അവതരിപ്പിക്കും.


മട്ടന്നൂർ നയിക്കുന്ന മെയ് രണ്ടിലെ മേളപ്രപഞ്ചം പരിപാടിയിലേക്ക് എല്ലാ കലാസ്നേഹികളെയും കുടുംബങ്ങളെയും ടാക് ഖത്തർ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ടാക് മാനേജ്മെന്റ് അറിയിച്ചു.

പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ടാക്ക് ഖത്തറുമായി +974 33661234 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്


Follow us on :

More in Related News