Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Feb 2025 17:26 IST
Share News :
ദോഹ: ഖത്തറിലെ പ്രമുഖ ആർട്ട് സെൻററായ ടാക് ഖത്തർ കലാസമർപ്പൺ 2025 എന്ന പേരിൽ നടത്തുന്ന വാർഷികാഘോഷങ്ങളുടെ ഒന്നാം ഘട്ടം, അബുഹമൂർ ഐ സി സി ആശോകഹാളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
അക്കാദമിയുടെ മുന്നോട്ടുള്ള പ്രയാണത്തിലെ ഒരു സുപ്രധാനമായ നാഴിക കല്ലായി മാറിയ, വർണ്ണശബളവും പ്രൗഡഗംഭീരവുമായ ആഘോഷരാവ്, ടാക് വിദ്യാർത്ഥികളുടെ ശാസ്ത്രീയ നൃത്ത രംഗപ്രവേശവും ടാക് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നുള്ള മറ്റ് വിവിധ കലാപരിപാടികൾ, ഇൻസ്‌ട്രുമെന്റ്-ചെണ്ട ഫ്യൂഷൻ എന്നിവക്കൊപ്പം ഏകദേശം അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന നയനാനന്ദകരമായ പ്രകടനങ്ങൾക്കാണ് സദസ്സ് സാക്ഷ്യം വഹിച്ചത്.
ടാക് എംഡി പി.മൊഹ്സിൻ അദ്ധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങിൽ എം. ഇ. എസ് സ്കൂൾ പ്രിൻസിപ്പാൾ ഹമീദാ കാദർ ഉത്ഘാടനം നിർവ്വഹിച്ചു. ഇന്ത്യൻ സ്പോർട്ട്സ് സെന്റർ പ്രസിഡണ്ട്: ഇ.പി. അബ്ദുർ റഹിമാൻ, തൃശൂർ ജില്ലാ സൗഹൃദവേദി പ്രസിഡണ്ട് : അബ്ദുൽ ഗഫൂർ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഐ സി സി ഹെഡ് ഓഫ് കൾച്ചറൽ ആക്ടിവിറ്റി- ശ്രീമതി നന്ദിനി അബ്ബഗൗനി, ടി.ജെ.എസ്.വി അഡ്വൈസറി ബോർഡ് ചെയർമാൻ വി.എസ് നാരായണൻ, ബലദന പ്രതിനിധി ഷെഹിം, വേദിയുടെയും ടാക്കിന്റെയും മനേജ്മെൻറ് പ്രതിനിധികൾ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
കലാസമർപ്പൺ 2025 ന്റെ ആദ്യഘട്ടം വൻ വിജയമായതിനെ തുടർന്ന്, ഇന്ത്യയിൽ നിന്നുള്ള സെലിബ്രിറ്റികളെ ഉൾക്കൊള്ളിച്ചു കൊണ്ട് രണ്ടാം ഘട്ടം ഒരു മെഗാ പരിപാടിയായി മെയ് രണ്ടിന് ആഘോഷിക്കുവാൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു. ദേശഭാഷാ വ്യത്യാസമില്ലാതെ എല്ലാ കലാ സ്നേഹികൾക്കും വിവിധ കലകളിലെ വിദഗ്ദ്ധപരിശീലനം ടാക്ക് ഖത്തർ ലഭ്യമാക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ടാക്ക് ഡയറക്ടർ ജയാനന്ദന്റെ നന്ദി പ്രകടനത്തോടെ മണിക്കൂറുകൾ നീണ്ട പരിപാടികൾക്ക് പര്യവസാനമായി.
Follow us on :
Tags:
Please select your location.