Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുവൈഖ് പ്രീമിയർ ക്രിക്കറ്റ് ലീഗിൽ സുവൈക്ക് ചലഞ്ചേർസ് ജേതാക്കൾ

29 Sep 2024 18:47 IST

- MOHAMED YASEEN

Share News :

സൊഹാർ: സുവൈക്ക് ക്രിക്കറ്റ് ഗ്രൗണ്ടിൽ മൂന്ന് മാസം നീണ്ടുന്നിന്ന ഒമാനിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത പ്രീമിയർ ക്രിക്കറ്റ് ലീഗ് വിജയകരമായി പര്യവസാനിച്ചു. പത്ത് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ സുവൈക്ക് ചലഞ്ചർസ് വിജയികളായി. 

ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സുവൈക് ചലഞ്ചേഴ്സ് 16 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കെ .സി.സി  16 ഓവറിൽ 154 റൺ മാത്രം എടുക്കാനേ കഴിഞ്ഞുള്ളൂ.  

വിജയികൾക്കുള്ള ട്രോഫി തമീം, ജിജു എന്നിവരിൽനിന്നും ചലഞ്ചർസ് ക്യാപ്റ്റൻ മാരായ തസി അബു, മുഹമ്മദ്‌ തൻസി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. വിജയികൾക്കുള്ള ക്യാഷ് പ്രൈസ് ഉണ്ണി സമ്മാനിച്ചു. രണ്ടാം സ്ഥാനത്തിനുള്ള ട്രോഫിയും ക്യാഷ് പ്രൈസും കെ.സി.സി ക്യാപ്റ്റൻ സർഫ്രസ് ഏറ്റുവാങ്ങി. മികച്ച ബാറ്റ്സ് മാനായി കെ.സി.സി യുടെ ബിലാലിനെയും, മികച്ച ബൌളർ ആയി ജുനൈദിനെയും, ടൂർണമെൻ്റിലെ മികച്ച കളിക്കാരനായി ടൈഗർ സ്ക്കോഡ് ടീമിന്റെ ഹസനെയും തെരഞെഞ്ഞെടുത്തു.  

പങ്കെടുത്ത ടീമുകൾക്ക് പ്രിമിയർ ക്രിക്കറ്റ് ലീഗ് കമ്മറ്റി ഭാരവാഹികളായ രാഹുൽ, ഷംസുദ്ദീൻ എന്നിവർ നന്ദി പറഞ്ഞു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക  https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News