Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുരേഷ് കുമാറിന്റെ മൃതദേഹം നാട്ടിലേക്ക് അയച്ചു

28 May 2025 21:54 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: തൃശ്ശൂര്‍ കേച്ചേരി സ്വദേശി എരനെല്ലൂര്‍ വീട്ടില്‍ വേലായുധന്‍ മകന്‍ സുരേഷ് കുമാറിന്റെ മൃതദേഹം ഒമാന്‍ തൃശ്ശൂര്‍ ഓര്‍ഗനൈസേഷൻ്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കയച്ചു എന്ന് സെക്രട്ടറി അഷറഫ് വാടാനപ്പിള്ളി അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച ബിസിയയില്‍ (ബഹ്‌ല) വെച്ച് മരണപ്പെട്ട സുരേഷ് കുമാറിന്റെ ബോഡി നാട്ടിലേക്ക് അയക്കുന്നതിന് വേണ്ടി സന്നദ്ധ സംഘടനകൾ ബന്ധപെട്ടപ്പോൾ ഉത്തരവാദിത്വപ്പെട്ട സ്പോണ്‍സർ അതിന് തയ്യാറാകാതിരിക്കുകയും ഒമാനിൽ സംസ്കരിക്കാൻ മാത്രമേ സാധ്യമാകൂ എന്ന് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ പ്രശാന്ത് പാടൂർ എന്ന തൃശ്ശൂർ സ്വദേശി ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ പ്രസിഡൻ്റ് നസീർ തിരുവത്രയെ സഹായം ആവശ്യപ്പെട്ട് ശനിയാഴ്ച ബദ്ധപ്പെടുകയാണ് ഉണ്ടായത്. 

സാമ്പത്തിക ബാധ്യത സ്പോൺസറോ എംബസിയോ ഏറ്റെടുക്കാത്ത സാഹചര്യം വന്നപ്പോൾ ഒമാൻ തൃശൂർ ഓർഗനൈസേഷൻ ഉത്തരവാദിത്വം ഏറ്റെടുക്കുകയും അദ്ദേഹത്തിൻ്റെ സഹോദരൻ്റെയും ഒമാൻ തൃശൂർ ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും സഹായ സഹകരത്തോടെ നാട്ടിലേക്ക് അയക്കുകയാണ് ഉണ്ടായത്.

നപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ഒമാന്‍ തൃശ്ശൂര്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി അഷ്റഫ് വാടാനപ്പള്ളി OTO care & compaction കൺവീനർ അബ്ദുസമദ് അഴിക്കോട്, ടീം ലീഡർ ഹസ്സൻ കേച്ചേരി, യൂസുഫ് ചേറ്റുവ എന്നിവർ നേതൃത്വംനൽകി.

 തുടക്കം മുതല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ചിട്ടയോടെ സമീപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്പോണ്‍സര്‍ ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ ടീമീനോട് സഹകരിക്കുകയും നാട്ടിലേക്ക് അയക്കാൻ സാബത്തിക ബാധ്യത സ്പോൺസ്ർ ഏറ്റെടുക്കില്ലാ എന്ന ഉറപ്പിൻമേൽ നാട്ടിലേക്ക് അയക്കാൻ അനുവധിക്കുകയും ഒമാന്‍ തൃശ്ശൂര്‍ ഓഗനൈസേഷൻ ടീമിനോട് സഹകരിക്കുകയും ചെയ്തു. 

ഇന്ന് 2025 മെയ് 28 ബുധനാഴ്ച നടപടികൾക്ക് ശേഷം സുരേഷ് കുമാറിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കുകയും, അന്തിമ കര്‍മ്മം നാളെ വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്വവസതിയില്‍ വെച്ച് നടക്കുമെന്നും കുടുംബാംഗങ്ങള്‍ അറിയിക്കുകയും ചെയ്തു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaoman

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News