Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇറാൻ പ്രസിഡന്‍റിന്‍റെ വിയോഗത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അനുശോചനം രേഖപ്പെടുത്തി

22 May 2024 03:23 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: ഇറാൻ പ്രസിഡന്‍റിന്‍റെ വിയോഗത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് അനുശോചനം രേഖപ്പെടുത്തി. ഞായറാഴ്ച ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡൻറ് ഡോ. ഇബ്രാഹിം റൈസിയും കൂട്ടാളികളും മരണപ്പെട്ടെന്ന വാർത്തയിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഇറാൻ പ്രസിഡന്‍റ് ഡോ. ഇബ്രാഹിം റൈസിയുടെ ഭരണകാലത്ത് സമാധാനവും ഐക്യവും കൈവരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ദയാപൂർവകമായ സംഭാവനകളും പരിശ്രമങ്ങളും വിലമതിച്ചുകൊണ്ടാണ് സുൽത്താൻ ഹൈതം ബിൻ താരിക്ക് അനുശോചനം അറിയിച്ചിട്ടുള്ളത്. ഈ ദുരന്ത സമയത്ത് ഇറാൻ ജനതയുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മരണപ്പെട്ട എല്ലാവര്‍ക്കും ദൈവത്തിൽ നിന്നും കരുണ ലഭിക്കുവാൻ പ്രാർത്‌ഥിക്കുന്നുവെന്നും സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദിന്റെ അനുശോചനത്തിൽ പറയുന്നു.

Follow us on :

More in Related News