Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിജയം ഇക്കുറി ആർക്കൊപ്പം; ജില്ലയിലെ ഏറ്റവും ഉയർന്ന പോളിങ്ങ് വൈക്കത്ത്.

10 Apr 2026 01:36 IST

santhosh sharma.v

Share News :

വൈക്കം:പോളിംഗ് അവസാനിച്ചതോടെ ജില്ലയിലെ ഉയർന്ന പോളിങ്ങ് വൈക്കത്ത് 79 .31 ശതമാനം സമ്മിതാകരാണ് വോട്ട് രേഖപെടുത്തിയത്. സ്ഥാനാർത്ഥികളിൽ ഇനി നെഞ്ചിടിപ്പിൻ്റെ നാളുകളാണ് കൂട്ടലും കിഴിക്കലുകളുമായി മുന്നണികളും. ഇത്തവണ യു ഡി എഫും എൽ ഡി എഫും പുതുമുഖങ്ങളെയാണ് മത്സര രംഗത്ത് ഇറക്കിയത്. നിലവിലെ എം എൽ എ ആയ സി.കെ ആശയെ മാറ്റി പി.പ്രദീപിനെയാണ് സിപിഐ സീറ്റ് നിലനിർത്താൻ നിയോഗിച്ചത്. മുൻ തലയാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിനി മോനെയാണ് ഇടത് കോട്ട പിടിച്ചെടുക്കാൻ യുഡിഎഫ് നിയോഗിച്ചത്. ഇടത് പക്ഷത്തിൻ്റെ ഉറച്ച കോട്ടയായ വൈക്കം ഇത്തവണ മാറ്റിചിന്തിക്കുമോ എന്നാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്. അടിയൊഴുക്കുകളിൽ വിജയ പ്രതീക്ഷയർപ്പിച്ചാണ് യുഡിഎഫ്. എന്നാൽ പരമ്പരാഗത വോട്ടുകൾ കൈവിടില്ലെന്ന് ആത്മവിശ്വാസത്തിൽ എൽഡിഎഫും .കോട്ടയം ജില്ലയിലെ എൽഡിഎഫിന്റെ ഉറച്ച സീറ്റുകളിൽ ഒന്നാണ് വൈക്കം. ഭരണ വിരുദ്ധ വികാരവും സിപിഐയിൽ മുൻപ് ഒന്നും ഇല്ലാത്ത ചില പ്രതിസന്ധിയിലൂടെയാണ് ഇത്തവണത്തെ ഇലക്ഷനിൽ സിപിഐ കടന്ന് പോയത്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ നിരവധിപേർ ബിജെപി ഉൾപ്പെടെയുള്ള നിരവധി പാർട്ടിയിലേക്ക് ചേക്കേറിയുന്നു. മുൻ എം എൽ എ യും സിപിഐ നേതാവുമായിരുന്നു കെ. അജിത്തിൻ്റെ ബി ജെ പി പ്രവേശനവും അദ്ദേഹത്തിൻ്റെ എൻഡിഎ സ്ഥാനാർത്ഥിത്വവും കുറച്ചൊന്നുമല്ല പാർട്ടിയെ അലോസരപ്പെടുത്തിയത്, പ്രചാരണ പ്രവർത്തനങ്ങളിലൂടെ ഇത് മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് കഴിഞ്ഞദിവസം പാർട്ടി ഓഫീസിൽ ഒരു ജൈവകർഷകൻ തൂങ്ങിമരിച്ചത്. സിപിഐ നേതൃത്വത്തിന് എതിരെയും പാർട്ടി നേതാക്കൾക്ക് എതിരെയും ഗുരുതര ആരോപണം മരണപ്പെടുന്നതിന്റെ തലേദിവസം സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം പങ്കുവെച്ചിരുന്നു ഇത് വോട്ടർമാർക്ക് ഇടയിൽ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷയിലാണ് യു ഡി എഫ്. എന്നാൽ അതൊന്നും തിരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്ന ആത്‌മവിശ്വാസത്തിലാണ് ഇടത് മുന്നണി. തങ്ങളുടെ പരമ്പരാഗത വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ ഇതൊന്നും ഘടകമാകില്ലന്ന ഉറച്ച വിശ്വാസമാണ് മുന്നണിക്കുള്ളത്. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ മുൻപ് ഒരു പ്രാവശ്യം മാത്രമാണ് വൈക്കം ഇടത് മുന്നണിക്ക് നഷ്‌ടമായിട്ടുള്ളത്. കെ.കെ. ബാലകൃഷ്ണനിലൂടെയായിരുന്നു അന്ന് യുഡിഎഫിൻ്റെ വിജയം. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 29,122 വോട്ടിനാണ് ഇടത് മുന്നണി സ്ഥാനാഥിയായ സി.കെ. ആശ വിജയിച്ചത്. സി.കെ ആശയ്ക്ക് 71,388 വോട്ടും കോൺഗ്രസ്സിലെ പി.ആർ സോനയ്ക്ക് 42,266 വോട്ടും ബിഡിജെഎസ്സിലെ അജിതാ സാബുവിന് 11,953 വോട്ടുമാണ് നേടിയത്.ചിട്ടയായ പ്രവർത്തനത്തിലൂടെ എൻ ഡി എ യും വിജയ പ്രീതിക്ഷയിലാണ്.


Follow us on :

More in Related News