Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Apr 2026 20:43 IST
Share News :
തലയോലപ്പറമ്പ്: കഞ്ചാവുമായി സ്വകാര്യ ബസ് ജീവനക്കാരൻ എക്സൈസ് പിടിയിൽ. കടുത്തുരുത്തി സ്വദേശി വിനീത് മാത്യൂ (27) ആണ് കടുത്തുരുത്തി എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. തലയോലപ്പറമ്പ് പഞ്ചായത്ത് ബസ്റ്റാൻ്റിൽ വ്യാഴാഴ്ച വെകിട്ട് 7 മണിയോടെയാണ് സംഭവം. കോട്ടയത്ത് നിന്നും എറണാകുളത്തേക്ക് പോകാനായി സ്റ്റാൻ്റിലേക്ക് വന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിനുള്ളിൽ നിന്നാണ് ഇയാൾ പിടിയിലായത്. ബസ്സിലെ മുൻ ജീവനക്കാരനായിരുന്ന യുവാവ് ബസ്സ് സ്റ്റാൻ്റിൽ കയറ്റുന്നതിനിടെ ഓടിക്കയറിയ ശേഷം ഡ്രൈവർ സീറ്റിന് സമീപത്തെ പെട്ടിയിൽ കഞ്ചാവ് പൊതി ഇടുന്നത് കണ്ട് സ്റ്റാൻ്റിൽ പരിശോധന നടത്തുകയായിരുന്ന കടുത്തുരുത്തി എക്സൈസ് ഇൻസ്പെക്ടർ കെ. ദർശകിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. തുടർന്ന് 50 ഗ്രാം വരുന്ന കഞ്ചാവ് പൊതി എക്സൈസ് സംഘം കണ്ടെടുത്തു. തുടർന്ന് ബസ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം യുവാവിനെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. സംഭവത്തെ തുടർന്ന് സർവ്വീസ് മുടങ്ങിയതോടെ ഈ ബസ്സിലുണ്ടായിരുന്ന യാത്രക്കാർ മറ്റ് ബസ്സിൽ കയറിയാണ് യാത്ര തുടർന്നത്.
Follow us on :
Tags:
More in Related News
Please select your location.