Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനത്ത പോളിങ്ങോടെ കേരളം വിധിയെഴുതി;മുന്നണികൾക്ക് ഇനി നെഞ്ചിടിപ്പിന്റെ 25 ദിനങ്ങൾ

09 Apr 2026 20:53 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: രാഷ്ട്രീയ പാർട്ടികൾ നാലാഴ്ചയോളം നാടിളക്കി നടത്തിയ പ്രചാരണങ്ങൾക്കും ആരോപണ വിവാദങ്ങൾക്കുമൊടുവിൽ കേരള ജനത വിധിയെഴുത്ത് നടത്തി. പൊള്ളുന്ന ചൂടിനെ വകവെച്ച് ജനം ബൂത്തിലേക്കൊഴികയപ്പോൾ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. അഞ്ചു മണിവരെയുള്ള കണക്കനുസരിച്ച് പോളിങ് ശതമാനം 75 കടന്നട്ടുണ്ട്. 2021-ലേതിനേക്കൾ കൂടുതലാണിത്. 

വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പായതിനാൽ പോളിങ് ശതമാനത്തിൽ സ്വാഭാവിക വർധനവുണ്ടാകാം. ഇനി 25 നാൾ മുന്നണികൾക്ക് കൂട്ടലും കിഴിക്കലിന്റെയും ദിനങ്ങളാണ്. മെയ് നാലിനാണ് വോട്ടെണ്ണൽ.

കേരളത്തേക്കാൾ കൂടുതൽ പോളിങ് ശതമാനമാണ് ഇന്ന് വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും രേഖപ്പെടുത്തിയിരിക്കുന്നത്. വൈകീട്ട് അഞ്ചുവരെയുള്ള കണക്കുകൾ പ്രകാരം അസമിൽ 84.42 ശതമാനവും പുതുച്ചേരിയിൽ 86.92 ശതമാനവും രേഖപ്പെടുത്തിയിട്ടുണ്ട്.


Follow us on :

More in Related News