Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2024 20:28 IST
Share News :
പീരുമേട്:
സബ്ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിന് സമാപിച്ചു.
സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നും പുരുഷ വനിത വിഭാഗങ്ങളിൽ 28 ടീമുകൾ മാത്സരിച്ചു.
പാലക്കാടിനെപരാജയപ്പെടുത്തി കാസർഗോഡ് ചാമ്പ്യന്മാരായി.വനിത വിഭാഗത്തിൽ കോഴിക്കോടിനെ തകർത്ത തൃശ്ശൂർ ടീം ചാമ്പ്യന്മാരായി.
24 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിന് ഇടുക്കി ജില്ല വേദിയാകുന്നത്. വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനിസ്റ്റേഡിയത്തിലാണ്
34 മത് സംസ്ഥാന സബ്ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് നവംബർ 16,17 തീയതികളിലായി നടന്നത്. സമാപന യോഗത്തിൽ കബഡി അസോസിയേഷൻ ഇടുക്കി ജില്ല സെക്രട്ടറി എൻ .രാജേഷ് അധ്യക്ഷത വഹിച്ചു . ജില്ലാ കമ്മിറ്റിയംഗം ഷംനാദ് അലിയാർ ,അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർസെൽവത്തായി,വണ്ടിപ്പെരിയാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീരാമൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ.കെ ഡി അജിത് , കേരള കബഡി അസോസിയേഷൻ പ്രസിഡന്റ് എ .ജയകുമാർ എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാന വിതരണം നടത്തി.
Follow us on :
More in Related News
Please select your location.