Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

14 May 2026 18:42 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പ് ബദർ പള്ളിക്ക് സമീപം കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.തൊട്ടാപ്പ് നാലുസെന്റ് ഉന്നതിയിൽ മേലെടത്ത് ഇല്ല്യാസ് മകൻ മുഹമ്മദ്‌ ഇജാസ്(14) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.സുഹൃത്തുക്കളായ മൂന്നുപേരോടൊപ്പം കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെട്ട് ഇജാസിനെ കാണാതാവുകയായിരുന്നു.പിന്നീട് ഒരു മണിക്കൂർ തിരച്ചിന് ശേഷം ഇജാസിനെ കാണാതായ സ്ഥലത്തുനിന്നും 50 മീറ്റർ തെക്കുമാറി കണ്ടെത്തുകയും തുടർന്ന് നാട്ടുകാർ കടലിൽ ചാടി കരയിലേക്ക് എത്തിക്കുകയുമായിരുന്നു.ഉടൻ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയിരുന്നു.ചാവക്കാട് ഒരുമനയൂർ ഇസ്ലാമിക്ക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്‌ ഇജാസ്.മാതാവ്:തസ്‌നി.സഹോദരങ്ങൾ:ഇജിലാൽ,ഇസ്തിയാക്.

Follow us on :

More in Related News