Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Feb 2026 00:12 IST
Share News :
മസ്കറ്റ്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും, കടൽ പ്രക്ഷുബ്ധമാകാനും സാധ്യത.
ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കടൽ പ്രക്ഷുബ്ധമാകാനും തിരമാലകൾ 3 മീറ്റർ വരെ ഉയരത്തിൽ വീശിയടിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
രാജ്യത്തിന്റെ ഭൂരിഭാഗം ഗവർണറേറ്റുകളിലും കാലാവസ്ഥാ വ്യതിയാനം ബാധിക്കും. മരുഭൂമി പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇത് റോഡുകളിലെ ദൂരക്കാഴ്ച കുറയ്ക്കാൻ ഇടയാക്കും.
വരും ദിവസങ്ങളിൽ രാജ്യത്ത് താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.