Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 May 2026 15:14 IST
Share News :
അക്രമകാരികളായ നായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി.അലഞ്ഞുതിരിഞ്ഞ നടക്കുന്ന നായ്ക്കളെ തെരുവുകളിൽ നിന്നും ഉടൻ നീക്കണം. ഇത് സംബന്ധിച്ച് മുമ്പ്പുറപ്പെടുവിച്ചിരുന്ന ഉത്തരവ് കർശനമായി പാലിക്കാത്ത സംസ്ഥാന സർക്കാരുകൾക്ക് രൂക്ഷ വിമർശനം.
ജില്ലാതലത്തിൽ എബിസി സെൻ്റർ വേണം. അക്രമകാരികളായ നായ്ക്കളെ കൊല്ലരുതെന്ന മൃഗസ്നേഹികളുടെ ആവശ്യവും കോടതി തള്ളി. തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതിയാണ് ഇന്ന് വിധി പറഞ്ഞത്. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്.
പൊതുസ്ഥലങ്ങളിൽ ജനങ്ങൾക്ക് ഭീഷണിയാകുന്ന തെരുവുനായകളെ മാറ്റിപ്പാർപ്പിക്കുകയോ നിയന്ത്രണ നടപടികൾ സ്വീകരിക്കുകയോ വേണമെന്ന നിലപാട് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
തെരുവുനായ ആക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സമർപ്പിച്ച ഹർജിയിൻമേലാണ് സുപ്രീം കോടതി വിധി. മനുഷ്യരുടെ സുരക്ഷയും മൃഗസംരക്ഷണ നിയമങ്ങളും തമ്മിൽ തുലനം പാലിക്കേണ്ടതുണ്ടെന്ന് കോടതി മുൻ വാദങ്ങൾക്കിടെ നിരീക്ഷിച്ചിരുന്നു.
2025 നവംബറിലാണ് തെരുവുനായ പ്രശ്നത്തിൽ സുപ്രിംകോടതി മുൻപ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
പൊതുയിടങ്ങളിൽ നിന്ന് തെരുവുനായകളെ മാറ്റാൻ അന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. പിടികൂടുന്ന തെരുവുനായകളെ വന്ധീകരണത്തിന് ശേഷം ഷെൽട്ടറിലേക്ക് മാറ്റണമെന്നും നിരീക്ഷണത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന പെട്രോളിങ് ടീം ഉണ്ടാകണമെന്നും നടപടികളിൽ സംസ്ഥാനങ്ങൾ എട്ട് ആഴ്ചകൾക്കകം സത്യവാങ്മൂലമായി നൽകണമെന്നും സുപ്രിംകോടതി നിർദേശിച്ചിരുന്നു.
ആശുപത്രികൾ, സ്കൂളുകൾ, റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ തുടങ്ങി പൊതുയിടങ്ങളിൽ നിന്ന് തെരുവുനായകളെ മാറ്റണമെന്നും നിർദേശമുണ്ട്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഈ വിഷയത്തിൽ സ്വീകരിച്ച നടപടികളും പദ്ധതികളും വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും തെരുവുനായ ശല്യവും ആക്രമണങ്ങളും രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ്
സുപ്രിംകോടതിയുടെ സുപ്രധാന വിധി.
Follow us on :
Tags:
More in Related News
Please select your location.