Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോടിൻ്റെ പഴയ കാലസംഗീത കൂട്ടായ്‌മകളായ മെഹ്‌ഫിലുകളുടെ സംഘാടകൻ സ്‌റ്റെർലിൻ ലത്വീഫും വിടവാങ്ങി

06 Aug 2026 18:52 IST

Fardis AV

Share News :



കോഴിക്കോട് :

അങ്ങനെ സ്‌റ്റെർലിൻ ലത്വീഫും 

വിടവാങ്ങി.

വർഷങ്ങൾക്ക് മുൻപ് ലത്വീഫ്ക്ക ഇടയ്ക്കിടക്ക് വിളിക്കും. ഫർദിസേ നീ എവിടെയാണ് ഒന്ന് കാണണം. കല്ലായിലെ വീട്ടിൽ വരോ? അല്ലെങ്കിൽ മറ്റെവിടെയെങ്കിലും ...

എന്നാൽ ഇതിൻ്റെ ഏറ്റവും വലിയ തമാശ, ഇതൊന്നും സ്വന്തം കാര്യത്തിനായിരുന്നില്ല മറിച്ച് ബാബുക്ക ,നജ്മൽ , സത്യജിത്ത്, അബ്ദുൾ ഖാദർക്ക ഒരു കാലത്ത് കോഴിക്കോടൻ സംഗീതത്തിൻ്റെ അപരനാമങ്ങളായിരുന്ന ഇവരുടെ അനുസ്മരണം തുടങ്ങി ഇവരുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും കാര്യങ്ങൾക്കായിരുന്നു വിളിച്ചിരുന്നത്.

അല്ലെങ്കിൽ മറ്റെന്തെങ്കിലും സംഗീത പരിപാടികൾക്കായിരുന്നു.

 കോഴിക്കോടൻ സുഹൃദ് ബന്ധത്തിലെ സ്‌നേഹ ബന്ധത്തിൻ്റെ വില എത്രയുണ്ടെന്ന് മനസ്സിലായത് പലപ്പോഴും ലത്വീഫ്ക്ക നജ്മലിനെക്കുറിച്ചും മറ്റും പറയുന്നത് കേൾക്കുമ്പോഴാണ്.

ലത്വീഫ്ക്ക ഒരു സാധാരണക്കാരനായ ടൈയിലറായിരുന്നു . അങ്ങനെയാണ് സ്‌റ്റെർലിൻ ടൈയിലേഴ്‌സിൻ്റെ ഉടമസ്ഥനായ ഇദ്ദേഹം സ്‌റ്റെർലിൻ ലത്തീഫ് ആയി മാറുന്നത്. ഗസൽധാര യടക്കം പഴയ കാല സംഗീത മെഹ്ഫിലുകളുടെ ശേഷിപ്പുകളായ കൂട്ടായ്മകളുടെ പ്രധാന ഭാരവാഹിയായിരുന്നു ഇദ്ദേഹം .

വൃക്കരോഗം വന്ന് ഡയാലിസിസിൻ്റെ അവസാന കാലങ്ങളിലും ആരോഗ്യം അനുവദിക്കുന്നില്ലെങ്കിലും ലത്വീഫ്ക്കയുടെ ദുഃഖം ബാബുക്ക ക്കും നജ്മലിനും സത്യജിത്തിനു വേണ്ടി പഴയ പോലെ പല പരിപാടികളും കൂട്ടായ്മകളും സംഘടിപ്പിക്കുവാൻ പറ്റുന്നില്ലെന്നുള്ളതായിരുന്നു.

കോഴിക്കോട് അബ്ദുൽ ഖാദർ, എം.എസ്. ബാബുരാജ് തുടങ്ങി അബ്ദുൾ ഖാദറിൻ്റെ മക്കളായ നജ്മൽ ബാബു, സത്യജിത് തുടങ്ങിയ ഗായകരുമായും, കെ ടി മുഹമ്മദ്‌, വാസു പ്രദീപ്‌, പി എം താജ് ലത്വീഫ്ക്കയുടെ ഫ്രണ്ട്‌സ് ലിസ്‌റ്റിലെ പേരുകൾ അങ്ങനെ നീളുകയാണ് ......

--------------------------


വി എച്ച് എം ലത്തീഫ് (73)


ബേപ്പൂർ - ഗസൽ ധാര സ്ഥാപകനും കലാ കാരന്മാരുടെ ഉറ്റ തോഴനുമായിരുന്ന സ്റ്റെർലിംഗ് ലത്തീഫ് എന്ന വി എച്ച് എം ലത്തീഫ് (73) നിര്യാതനായി. കല്ലായി സ്വദേശിയാണ്. വൃക്ക രോഗം ബാധിച്ച് 

ബേപ്പൂർ ബി സി റോഡിലെ മകളുടെ വീട്ടിൽ വിശ്ര മത്തിലായിരുന്നു. രോഗം മൂർച്ഛിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഭാര്യ സുലൈഖ. മക്കൾ : സലീന, ഷബ്‌ന, സജ്‌ന, സാബൂസ്. മരുമക്കൾ: ഹനീഫ, പരേതനായ സദഖത്ത്, ഫെമിന. ഖബറടക്കം കണ്ണം പറമ്പ് ശ്മശാനത്തിൽ നടന്നു.

Follow us on :

More in Related News