Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം സഹോദയ സിബിഎസ്ഇ ബാഡ്മിൻറൺ ടൂർണമെന്റിൽ കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ ഓവറോൾ വിന്നർ .

10 Nov 2024 22:06 IST

SUNITHA MEGAS

Share News :



കടുത്തുരുത്തി. ഇരുപത്തിയൊന്നാമത് കോട്ടയം സഹോദയ സിബിഎസ്ഇ ബാഡ്മിൻറൺ ടൂർണമെന്റിൽ കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളും കോട്ടയം ലൂർദ് പബ്ലിക് സ്കൂളും ഓവറോൾ വിന്നേഴ്സ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

ഏറ്റുമാനൂർ എബനേസർ പബ്ലിക് സ്കൂളിനാണ് രണ്ടാം സ്ഥാനം. സെ സെന്റ്.കുര്യാക്കോസ് പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ 8, 9 തീയതികളിലായി നടന്ന മത്സരത്തിൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നായി നിരവധി സ്കൂളുകൾ പങ്കെടുത്തു. അണ്ടർ 15 ഡബിൾസിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ റോണിറ്റ് സജിയും, നിവിൻ എസ്.ഒടവേലും വിജയികളായി. അണ്ടർ 19 സിംഗിൾസിൽ പെൺകുട്ടികളുടെ വിഭാഗത്തിലും മിക്സർ ഡബിൾസിലും റോസ് റോബിൻ റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേ വിഭാഗത്തിൽ അലൻ രാജനും സമ്മാനം പങ്കിട്ടു .അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ അർജുൻ റെജി, അലൻ രാജൻ എന്നിവരാണ് റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തിന്റെ മുഖ്യാതിഥി ഇന്ത്യൻ ഫുട്ബോൾ മുൻ ക്യാപ്റ്റൻ പി. എസ്. ജീനയായിരുന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമാപന സമ്മേളനത്തിൽ വല്ലം ബ്രോസൻ സഭ പ്രിയോരും സ്കൂൾ മാനേജരുമായ ഫാ.ബിനോ ചേരിയിൽ, അസിസ്റ്റൻറ് മാനേജർ ഫാ.ജിൻസ് അലക്സാണ്ടർ, പ്രിൻസിപ്പൽ ഫാ.അജീഷ് ജോസ്, സ്പോർട്സ് അക്കാദമി ഡയറക്ടർ ഫാ.വിനീഷ് ജോസ്,പി.ടി.എ പ്രസിഡണ്ട് ജനി റോബിൻ സഹോദയ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News