Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കമണ്ഡലു മരം കായ്ച്ചപ്പോൾ

13 Nov 2026 10:15 IST

Arun das

Share News :

പുരാണ കഥകളിൽ കേട്ടറിഞ്ഞ കമണ്ഡലു മരം, സജി ജോസെഫിന്റെ വീട്ടുമുറ്റത്ത് പൂത്തു കായ്ച്ചു.വടക്കാഞ്ചേരി,എൽ ഐ സി അസോസിയേറ്റ് ഓഫീസറായ, പാർലിക്കാട് ബൈപാസിൽ താമസിക്കുന്ന വലിയ വീട്ടിൽ സജി ജോസെഫിന്റെ വീട്ടിലാണ് ഇരുപതു വർഷം പ്രായമുള്ള കമണ്ഡലു മരം കായ്ച്ചത്.കണ്ണൂർ പയ്യാവൂർ, പൈസ്സക്കേരിയിലെ ബന്ധു വീട്ടിൽ നിന്ന് ലഭിച്ച കമണ്ഡലു തൈ കൊണ്ടു വന്നു, നട്ടു പരിപാലിച്ചതാണ് സജി ജോസഫ്.


കമണ്ഡലു മരത്തിൻ്റെ യഥാർത്ഥ ഇംഗ്ലിഷ് പേര് കല ബാഷ് എന്നാണ്.

നല്ല കട്ടിയുള്ള പുറം തോടാണ് ഇതിന്റെ കായ്കൾക്ക്. അതുകാരണം പണ്ട് പുരാണങ്ങളിൽ മഹർഷിമാർ ഇതിന്റെ കായ്കളുടെ ഉള്ളു ചുരണ്ടി കളഞ്ഞ് കമണ്ഡലു നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നതായി പറയുന്നു.കമണ്ഡലുവിൽ വെക്കുന്ന വെള്ളത്തിനു ഔഷധ ഗുണമുള്ളതായി പറയുന്നു.

ഇതിന്റെ തോട് വര്ഷങ്ങളോളം കേടു വരാതെ ഇരിക്കും.അപൂർവമായ കമണ്ഡലു തന്റെ വീട്ടുമുറ്റത്ത് ഉണ്ടായ ആഹ്ലാദത്തിലാണ് സജി ജോസഫ്.

Follow us on :

More in Related News