Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2026 22:48 IST
Share News :
വൈക്കം: ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി മഹോൽസവത്തിന് നവംബർ 20 ന് കൊടികയറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി , കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ രാവിലെ 6.30 നും 8.15 നും ഉള്ള മൂഹൂർത്തത്തിലാണ് കൊടിയേറ്റ് ചടങ്ങ്. കൊടിമരച്ചുവട്ടിലെ കെടാവിളക്കിലും കലാമണ്ഡപത്തിലും തുടർന്ന് ദീപം തെളിയിക്കും. പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബർ 1ന് നടക്കും. 2 ന് നടക്കുന്ന ആറാട്ടോട് കൂടി ഉൽസവം സമാപിക്കും. ആറാട്ട് ദിവസം ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപൂജയും കൂടിപ്പൂജ വിളക്കും നടത്തും. അഷ്ടമി കാലത്ത് ക്ഷേത്രം പുഷ്പങ്ങൾ കൊണ്ടു അലങ്കരിക്കുകയും ലക്ഷദീപങ്ങൾ തെളിയിന്നതും പ്രത്യേകതയാണ്. 20, 21 തീയതികളിൽ വൈക്കം ടൗണിലെ എൻ എസ് എസ് കരയോഗവും22ന് വൈക്കം എസ് എൻ ഡി പി യൂണിയൻ്റെ അഹസ്സും നടത്തും. നവം.22 മുതൽ 26 വരെ വൈകിട്ട് 5 ന് വിവിധ സാമുദായിക സംഘടനകളുടെ താലപ്പൊലിയും നടക്കും.20 ന് രാത്രി 9ന് നടത്തുന്ന കൊടിപ്പുറത്തു വിളക്ക്, 24, 25, 27, 30 തീയതികളിൽ ഉച്ചക്ക് 12 ന് ഉൽസവബലി 25 ന് രാത്രി 10 ന് കൂടി പ്പൂജ വിളക്ക് 26 ന് രാത്രി 11 ന് ഋഷഭ വാഹനം എഴുന്നള്ളിപ്പ്, 28 ന് പുലർച്ചെ 5ന് വടക്കുംചേരിമേൽ എഴുന്നള്ളിപ്പ്, വൈകിട്ട് 4 ന് ആനയൂട്ട് 5ന് കാഴ്ചശ്രീബലി 29 ന് പുലർച്ചെ 5 ന് തെക്കും ചേരിമേൽ എഴുന്നള്ളിപ്പ്, 10 ന് വലിയ ശ്രീബലി, രാത്രി 10 ന് വലിയ വിളക്ക് ഡിസം 1 ന് രാവിലെ 4.30 ന് വൈക്കത്തഷ്ടമി ദർശനം, 10.30 ന് അഷ്ടമി പ്രാതൽ രാത്രി 10.30 ന് അഷ്ടമിവിളക്ക്, ഉദയനാപുരത്തപ്പന്റെ വരവ്, വലിയ കാണിക്ക, വിട പറയൽ എന്നിവ പ്രധാന ചടങ്ങുകളാണ്.
Follow us on :
Tags:
More in Related News
Please select your location.