Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ പ്രസിഡൻറ് കെ . വി അബ്ദുൽ ഹമീദിന് ആദരം

13 Nov 2026 10:47 IST

Arun das

Share News :

വടക്കാഞ്ചേരി മർച്ചൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘാടാനത്തിൻ്റെ ചരിത്ര വഴികൾ എന്ന പുസ്തകം രചിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ പ്രസിഡൻറ് കെ . വി അബ്ദുൽ ഹമീദിനെ വടക്കാഞ്ചേരി വ്യാപാരവനിൽ വെച്ച് ആദരിച്ചു.


യൂണിറ്റ് പ്രസിഡൻ്റ. അജിത് മല്ലയ്യ അധ്യക്ഷത വഹിച്ചു.

പി എൻ ഗോകുലൻ സ്വാഗതം പറഞ്ഞു..


32 അധ്യായങ്ങളിലായി വ്യാപാര സംഘടനയുടെ ജനനം മുതൽ കേരളത്തിൽ വ്യാപാര സംഘടന ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങൾ പുസ്തകത്തിലുണ്ട്. തൃശ്ശൂർ അരിയങ്ങാടിയിലെ ആദ്യകാല സമരങ്ങളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജനനവും സി.എം ജോർജ് എം. ഒ. ജോർൺ . ടി. നസ്‌റുദീൻ തുടങ്ങിയവർ നായക പരിവേഷത്തോടെ കടന്നുവരുന്ന അധ്യായങ്ങളും ചരിത്രത്തിൻറെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ട്


കേരള വർമ്മ വായനശാല പ്രസിഡൻ്റ് വി. മുരളി ചടങ്ങിൽ മുഖ്യാഥിതിയായി പങ്കെടുത്ത് ജില്ലാപ്രസിഡൻ്റിൽ നിന്ന് പുസ്തകങ്ങൾ എറ്റു വാങ്ങി.

വടക്കാഞ്ചേരി തെക്കുംകര മേഖലകളിലെ 25വായനശാലകളിലേക്ക് പുസ്തകസമർപ്പണവും നടത്തി .


എൽദോ പോൾ

കെ.കെ. അബ്ദുൾ ലത്തീഫ് എന്നിവർ സംസാരിച്ചു.

പി.എസ്. അബ്ദുൾ സലാം നന്ദി പറഞ്ഞു.

Follow us on :

More in Related News