Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Oct 2024 19:42 IST
Share News :
ചാലക്കുടി,:
മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ചാലക്കുടി നഗരസഭ നടത്തി വരുന്ന വിവിധ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടമായി, പ്രത്യേക ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.
ദേശീയപാത ഉൾപ്പെടെയുള്ള വഴിയോരങ്ങളും, കനാൽ പുറംമ്പോക്ക് റോഡുകളും മാലിന്യമുക്തമാക്കി ശുചീകരിക്കുന്ന ഒന്നാം ഘട്ടം പ്രവർത്തനം നഗരസഭ പൂർത്തിയാക്കി വരികയാണ്.
മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനായി 40 ഓളം സ്ഥലങ്ങളിൽ നഗരസഭ ഇതിൻ്റെ ഭാഗമായി ക്യാമറകൾ സ്ഥാപിക്കുകയും,
മാലിന്യം നിക്ഷേപിച്ച നിരവധി വാഹനങ്ങളേയും വ്യക്തികളേയും കണ്ടെത്തി പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികളും സ്വീകരിച്ചു വരുന്നുണ്ട്.
വിദ്യാർത്ഥികൾ, വയോജനങ്ങൾ, റെസിഡൻസ് അസോസിയേഷനുകൾ, സ്ഥാപനങ്ങൾ എന്നിവരെ മൽസര അടിസ്ഥാനത്തിൽ ഈ പ്രത്യേക ചലഞ്ചിൽ പങ്കെടുപ്പിക്കുന്നതാണ് ഇപ്പോൾ രണ്ടാം ഘട്ടമായ് സംഘടിപ്പിക്കുന്നത്.
ഇതിൻ്റെ മുന്നോടിയായി
നഗരസഭ ചെയർമാൻ്റെ നേതൃത്വത്തിൽ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും, സംസ്ഥാന ശുചിത്വ മിഷൻ പ്രതിനിധികളും വിദ്യാലയങ്ങളിൽ നേരിട്ട് ചെന്ന്
ഈ ക്യാമ്പയിൻ സംബന്ധിച്ച വിദ്യാർത്ഥികളുമായ് വിവരങ്ങൾ പങ്കുവെക്കുന്നതിനുള്ള പ്രത്യേക യോഗങ്ങൾ പൂർത്തിയായി വരികയാണ്.സ്വന്തം വീടുകളുടെ പരിസരവും പൊതുഇടവും ഭംഗിയായും വൃത്തിയായും സൂക്ഷിക്കുന്ന വിദ്യാർത്ഥികൾക്കും, മുതിർന്ന പൗരൻമാർക്കും ,ഒരു പ്രദേശം വൃത്തിയായി പരിപാലിക്കുന്ന റെസിഡൻസ് അസോസിയേഷനും, വിവിധ സ്ഥാപനങ്ങൾക്കും,
മികച്ച ശുചിത്വ വാർഡിനും, ആരോഗ്യ വിഭാഗത്തിൻ്റെ പരിശോധനയുടെ അടിസ്ഥാനത്തിൽ സമ്മാനങ്ങൾ നൽകും.നവംബർ 1 മുതൽ 5 വരെയാണ് വിലയിരുത്തൽ നടത്തുക.
എല്ലാവരുംശുചിത്വ ചലഞ്ചിൽ പങ്കെടുക്കാൻ പരിശ്രമിക്കണമെന്നും, ഓരോ വിഭാഗത്തിലും ഏറ്റവും മികവ് പുലർത്തുന്ന
ആദ്യ മൂന്ന് സ്ഥാനക്കാർക്ക് , 10000/- ,5000/-, 3000/- രൂപ വീതം സമ്മാന തുക നൽകുമെന്നും ചെയർമാൻ എബി ജോർജ്ജ് പത്രസമ്മേളനത്തിൽ അറിയിച്ചു.
ശുചിത്വ ചലഞ്ചിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഹരിത കർമ്മസേനക്ക് യൂസർ ഫീ നൽകുന്നവർ ആയിരിക്കണം.
ഇതിനായി പ്രത്യേകം തയ്യാറാക്കുന്ന ഗൂഗിൾ ഫോമിൽ അപേക്ഷ നൽകണം.നവംബർ 5 ന് ശേഷം ചാലക്കുടിയിൽ
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും, ചീഫ് സെക്രട്ടറിയും പങ്കെടുക്കുന്ന പരിപാടിയിൽ വിജയികളെ പ്രഖ്യാപിച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.
വാർത്താ സമ്മേളനത്തിൽ
ആരോഗ്യ ചെയർമാൻ ദിപു ദിനേശ്, വികസന ചെയർമാൻ ബിജു S ചിറയത്ത്, ക്ഷേമകാര്യ ചെയർപേഴ്സൻ പ്രീതി ബാബു, പൊതുമരാമത്ത് ചെയർപേഴ്സൺ ആനി പോൾ, മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ,ഹെൽത്ത് സൂപ്പർവൈസർ കെ. സുരേഷ് കുമാർ, ശുചിത്വ മിഷൻ പ്രതിനിധി സോണിയ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.