Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'അച്ഛനെ 50 വർഷം നിയമസഭയിൽ തികയ്ക്കാൻ അനുവദിക്കാത്ത പുത്രൻ ധൂർത്ത പുത്രനോ സ്വാർത്ഥ പുത്രനോ': ജോസ് കെ മാണി

09 May 2026 21:01 IST

CN Remya

Share News :

കോട്ടയം: അച്ഛനെ 50 വർഷം നിയമസഭയിൽ തികയ്ക്കാൻ അനുവദിക്കാത്ത പുത്രൻ ധൂർത്ത പുത്രനാണോ സ്വാർത്ഥ പുത്രനാണോയെന്ന് ജോസ് കെ മാണി. തന്നെ യുഡിഎഫിലേക്ക് തിരികെ വരാൻ ക്ഷണിച്ച കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫിനും മകനുമുള്ള മറുപടിയുമായാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എത്തിയത്. പി ജെ ജോസഫ് തന്നെ ക്ഷണിച്ചത് ആത്മാർത്ഥമായി ആണെന്ന് തോന്നുന്നുണ്ടോ? ക്ഷണം പരിഹാസത്തോടെയായിരുന്നു. ജോസഫ് ഗ്രൂപ്പ്‌ സ്ഥാനാർഥികൾ ജയിച്ചത് യുഡിഫ് ആയത് കൊണ്ടാണ്. അതിൽ ആരും അഹങ്കരിക്കേണ്ടതില്ല. താൻ ഒരാളേം പരിഹസിക്കാൻ നിൽക്കാറില്ല. ഫേക്ക് ഐഡി വെച്ച് തനിക്കെതിരെയാണ് പ്രചരണം നടത്തിയത്. 

കേരള കോൺഗ്രസ്‌ തോറ്റത് ചെറിയ ഭൂരിപക്ഷത്തിനാണ്. ഇപ്പോൾ ഉണ്ടായ ഒഴുക്കിൽ പെട്ടുപോയി എന്നത് ആണ് ശരി. വീഴ്ച്ചയിൽ നിന്ന് ഉയർത്ത് എഴുന്നേൽക്കും. മുന്നണി മാറ്റം എന്നൊരു അധ്യായം തുറന്നിട്ടില്ല. മുന്നണി മാറിയാൽ ചിലപ്പോൾ ബെറ്റർ ആയിരിക്കാം. പക്ഷെ അങ്ങനെ ഒരു ചർച്ച നടന്നിട്ടില്ല. പല അഭിപ്രായങ്ങളും വന്നിട്ടുണ്ടാകും. അത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിട്ടുണ്ടാകാമെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.

Follow us on :

More in Related News