Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സലാലയിൽ എസ്.എൻ.ഡി.പി യൂണിയൻ നേതൃത്വത്തിൽ “ചിത്രശലഭം സീസൺ 2”വും, വിഷു ആഘോഷവും സംഘടിപ്പിച്ചു

30 Apr 2026 21:42 IST

ENLIGHT MEDIA OMAN

Share News :

സലാല: എസ്.എൻ.ഡി.പി യൂണിയൻ സലാലയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച “ചിത്രശലഭം സീസൺ 2”യും ഈ വർഷത്തെ വിഷു ആഘോഷവും ലുംബാൻ ഹാളിൽ വിപുലമായി നടന്നു. വിവിധ പ്രായ വിഭാഗങ്ങളിലെ കുട്ടികൾക്ക് അനുയോജ്യമായ ചിത്രരചന മത്സരങ്ങളും മലയാളം, ഇംഗ്ലീഷ് വിഷയങ്ങളിലുള്ള മത്സരങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

വൈകുന്നേരം നടന്ന വിഷു ആഘോഷങ്ങൾ നിറഞ്ഞ കലാപരിപാടികളാൽ ശ്രദ്ധേയമായി. കുട്ടികളും മുതിർന്നവരും പങ്കെടുത്ത കലാപ്രകടനങ്ങൾ ആഘോഷത്തിന് നിറം പകർന്നു.

പരിപാടികൾക്ക് യൂണിയൻ പ്രസിഡന്റ് രമേഷ് കുമാർ, സെക്രട്ടറി സുനിൽ കാർത്തികേയൻ, വൈസ് പ്രസിഡന്റ് ശ സനീഷ് , ജോയിന്റ് സെക്രട്ടറിമാരായ ശ്യാം മോഹൻ ശരത് ബാബു, ട്രഷറർ ജിജി മോഹൻ, പ്രോഗ്രാം കോർഡിനേറ്റർമാരായ ഷിജോ പുഷ്പൻ, ശ്രീമതി പ്രജുന സുനിൽ, ശ്രീമതി സൗമ്യ ബബിൾ എന്നിവർ നേതൃത്വം നൽകി.

സലാലയിലെ വിവിധ ശാഖകളിലെ ഭാരവാഹികൾ പരിപാടികൾ നിയന്ത്രിക്കുകയും പ്രവർത്തകരുടെ സജീവ പങ്കാളിത്തം പരിപാടിയുടെ വിജയത്തിൽ നിർണായകമായ പങ്കുവഹിക്കുകയും ചെയ്തു

Follow us on :

More in Related News