Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Apr 2026 17:44 IST
Share News :
പുന്നയൂർ:പുന്നയൂർ പഞ്ചായത്ത് അഞ്ചാം വാർഡ് അംഗമായ രതീഷ് ചമ്മിണിയിലിനെ ജാതിപ്പേര് വിളിച്ച്,മർദ്ദിച്ച സംഭവത്തിൽ നടപടിയെടുക്കാത്ത വടക്കേക്കാട് പോലീസ് നിലപാടിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നയൂർ മണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധം രേഖപ്പെടുത്തി.നിയമസഭ തെരഞ്ഞെടുപ്പിനിടെ വടക്കേപുന്നയൂർ ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ വോട്ട് രേഖപ്പെടുത്താനായി പോളിംഗ് സ്റ്റേഷനിലെത്തിയ രതീഷ്,സിപിഎം പ്രവർത്തകർ വോട്ടർമാരെ സ്വാധീനിക്കുന്നത് കണ്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസിനോട് പരാതി സൂചിപ്പിച്ചിരുന്നു.അതിന്റെ പ്രതികാരമായാണ് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങിയ രതീഷിനെ സിപിഎം പ്രവർത്തകൻ ജാതി പേര് വിളിച്ച് മർദ്ദിച്ചത്.ഇത് സംബന്ധിച്ച പരാതി രതീഷ് വടക്കേക്കാട് പോലീസിൽ നൽകിയിട്ടും നാളിതുവരെ നടപടി എടുക്കാത്തത് സിപിഎം നേതാക്കളുടെ സമ്മർദ്ദഫലമായാണെന്ന് യോഗം കുറ്റപ്പെടുത്തി.നിരന്തരം പ്രശ്നക്കാരനായിട്ടുള്ള സിപിഎം പ്രവർത്തകൻ വിദേശത്തേക്ക് പോകാനുള്ള സൗകര്യത്തിനാണ് പോലീസ് വഴി വെച്ചുകൊടുക്കുന്നതെന്നും യോഗം വിലയിരുത്തി.ഈ നിലപാടുമായി മുന്നോട്ടുപോകാനാണ് പോലീസ് ശ്രമമെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് പാർട്ടി നേതൃത്വം കൊടുക്കുവാൻ യോഗം തീരുമാനിച്ചു.യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കെ.കെ.ഷുക്കൂർ അധ്യക്ഷത വഹിച്ചു.
Follow us on :
Tags:
Please select your location.