Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Apr 2026 20:27 IST
Share News :
കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ എൽ ഡി എഫിന്
പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം. തങ്ങള്‍ക്ക് എല്ലാം ചെയ്തത് തന്നത് ഇടത് സർക്കാറാണെന്നും, എൽ ഡി എഫ്
സ്ഥാനാര്ഥികള്ക്ക് വോട്ട് ചെയ്യണമെന്നുമാണ് പുറത്ത് വന്ന നിർദ്ദേശം. മണ്ഡലമോ സ്ഥാനാര്ഥിയോ നോക്കാതെ ഇടതിനൊപ്പം നില്ക്കണമെന്നാണ് തീരുമാനം.
മുഴുവൻ മണ്ഡലങ്ങളിലും എൽ ഡി എഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം വിഭാഗം അറിയിച്ചിരിക്കുന്നത്. കോഴിക്കോട് വച്ച് നടന്ന യോഗത്തിലാണ് തീരുമാനം. നേരത്തെ നമ്മളെ സഹായിച്ചതിനാലും ഇപ്പോഴും സഹായിക്കുന്നതിനാലും എൽ ഡി എഫിന്
വോട്ട് ചെയ്യണമെന്നാണ് തീരുമാനം.
ഭരിക്കുന്ന മുന്നണി ചെയ്തു തന്നിട്ടുള്ള കാര്യങ്ങള് എണ്ണിപ്പറഞ്ഞാണ് എൽ ഡി എഫിന് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്. മുജാഹിദ് വിഭാഗത്തെ ലീഗ് വഴിവിട്ട് സഹായിക്കുന്നു എന്ന് ആരോപിച്ചാണ് എപി വിഭാഗം സമസ്തയുമായും ലീഗുമായും അകലുന്നത്.
സമസ്തയുടെ നൂറാം വാര്ഷികവുമായി ബന്ധപ്പെട്ടുകൊണ്ട് ഇരുവിഭാഗവും ജമാഅത്തെ ഇസ്ലാമിയുമായി ഒരു ബന്ധവും വച്ചു പുലര്ത്തില്ലെന്ന് കാണിച്ച് പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല് ഇതിനെ പൂര്ണമായും അവഗണിച്ചുകൊണ്ടാണ് യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് അറിയിച്ചത്.
Follow us on :
Tags:
Please select your location.