Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ എസ് ആർ ടി സി ബസിൽ സ്ത്രി സൗജന്യ യാത്ര പദ്ധതിക്ക് വൈക്കത്ത് ആവേശകരമായ തുടക്കം.

15 Jun 2026 16:40 IST

santhosh sharma.v

Share News :

വൈക്കം: ഇന്ദിര ഗ്യാരന്റി പ്രകാരം കെ എസ് ആർ ടി സി ബസിൽ സ്ത്രി സൗജന്യ യാത്ര പദ്ധതിയുടെ വൈക്കം നിയോജക മണ്ഡലത്തിലെ ഉദ്ഘാടനം എം. എൽ. എ. കെ.ബിനി മോൻ നിർവഹിച്ചു. വൈക്കം കെ.എസ്. ആർ ടി സി ഡിപ്പോയിൽ  നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി വൈക്കം - വൈറ്റില ലിമിറ്റഡ് സ്റ്റോപ്പ് ബസിന് ഫ്ലാഗ് ഓഫ് ചെയ്താണ് ഉദ്ഘാടനം നടത്തിയത്.

എ.റ്റി ഒ ആർ.ബി അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു, വൈക്കം നഗരസഭ ചെയർപേഴ്സൺ അബ്ദുൾ സലാം റാവുത്തർ, വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, കെ പി സി സി അംഗം മോഹൻ ഡി ബാബു, യു ഡി എഫ് നേതാക്കളായ പോൾസൺ ജോസഫ്, പി.ഡി. ഉണ്ണി, എം.കെ.ഷിബു, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.വി. പ്രസാദ്,

അഡ്വ.പി.പി സിബിച്ചൻ, അക്കരപ്പാടം ശശി, സി. എം.പി സംസ്ഥാന സമിതി അംഗം കെ. കെ.മോഹനൻ, കെ. ഗിരീശൻ , മുസ്ലിം ലിഗ് നേതാവ് എം. അബു കെ.എസ് ആർ ടി.സി വൈക്കം ഡിപ്പോ സൂപ്രണ്ട് ബീന ചന്ദ് സ്‌റ്റേഷൻ മാസ്റ്റർമാരായ പി. അനിൽകുമാർ ,വി നിൽ വർഗീസ് , വെഹിക്കൾ ഇൻസ്പക്ടർമാരായ എ.പി. അബുജി , എം കെ . അനിൽകുമാർ നഗരസഭ - പഞ്ചായത്ത് അംഗങ്ങൾ , വിവിധ രാഷ്ട്രിയ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മധുര പലഹാര വിതരണവും നടന്നു.

ഇന്ദിര ഗ്യാരന്റി സൗജന്യ യാത്രക്കായി വൈക്കത്ത് 34 സർവിസുകളാണ്  എർപ്പെടുത്തിയിരിക്കുന്നത്. കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ സർവ്വീസ് നടത്തുന്നത് വൈക്കം ഡിപ്പോയിൽ നിന്നാണ്. പാല, ആലപ്പുഴ തൊടുപ്പുഴ ചെയിൻ സർവീസുകളും കോട്ടയം കളക്ട്രേറ്റ്, വൈറ്റില സർവിസുകളും ഉൾപ്പെടും.

പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി ആരംഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് തലയോലപ്പറമ്പിൽ മഹിളാ കോൺഗ്രസ് തലയോലപ്പറമ്പ് ബസ് ടെർമിനൽ മധുര പലഹാര വിതരണം നടത്തി. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എം കെ ഷിബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മഹിളാ കോൺഗ്രസ് നേതാക്കളും അടക്കം നിരവധി പേർ പങ്കെടുത്തു.

Follow us on :

More in Related News