Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'പ്രിയദര്‍ശിനി' ; സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര തിങ്കളാഴ്ച മുതല്‍.

10 Jun 2026 13:35 IST

Jithu Vijay

Share News :

തിരുവനന്തപുരം : സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര തിങ്കളാഴ്ച മുതല്‍. 'പ്രിയദര്‍ശിനി' എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുക. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഓര്‍ഡിനറി ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം. മാസം 70 കോടി രൂപ വരെ സര്‍ക്കാരിന് ബാധ്യത വരുത്തുന്നതാണ് പദ്ധതി. സൗജന്യ യാത്രമൂലം കെഎസ്ആര്‍ടിസിക്കുണ്ടാകുന്ന വരുമാനനഷ്ടം സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു...


സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്ദിര ഗാരന്‍റിയില്‍ വരുന്നതാണ് ഈ പദ്ധതിയും. പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും യാത്രാസൗകര്യം ലഭിക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ അറിയിച്ചു. ഉപാധികളില്ലാതെ നടപ്പിലാക്കുന്ന സൗജന്യയാത്ര പദ്ധതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കെഎസ്ആര്‍ടിസിക്ക് 1500 കോടിയോളം പ്രതിവര്‍ഷം നല്‍കുന്നുണ്ട്. ഇതിന് പുറമെയാകും പദ്ധതി നടത്തിപ്പിനുള്ള 800 കോടി രൂപയും നല്‍കുക...


കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള മറ്റ് പദ്ധതികള്‍ക്ക് തുടക്കമിടാനും മന്ത്രിസഭ തീരുമാനിച്ചു. മലബാറില്‍ ഓര്‍ഡിനറി ബസുകള്‍ കുറവാണെന്നത് വസ്തുതയാണ്. കാര്യങ്ങള്‍ വിലയിരുത്തിയത് ശേഷം ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു....







Follow us on :

More in Related News