Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2026 23:05 IST
Share News :
ദോഹ: ലോകമെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികൾക്കൊപ്പം ഖത്തറും നാളെ മുതൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വിശുദ്ധ റമദാനിലേക്ക് പ്രവേശിക്കുന്നു. ഖത്തറിൽ വിശുദ്ധ റമദാൻ വ്രതാരംഭം നാളെ, ഫെബ്രുവരി 18 ബുധനാഴ്ച ആരംഭിക്കുമെന്ന് ഖത്തർ ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള മാസപ്പിറവി നിർണ്ണയ സമിതി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം ദോഹയിലെ മന്ത്രാലയ ആസ്ഥാനത്ത് ചേർന്ന യോഗത്തിന് ശേഷമാണ് മാസപ്പിറവി സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്.
Follow us on :
More in Related News
Please select your location.