Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Dec 2025 13:39 IST
Share News :
തലയോലപ്പറമ്പ് : തിരുപ്പിറവിയുടെ വരവറിയിച്ച് നൂറു കണക്കിന് സാന്താക്ലോസുമാർ ഇന്ന് (21-ഞായർ) തലയോലപ്പറമ്പിന്റെ രാജവീഥികളിലൂടെ കടന്നു പോകും. തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിലെ സംയുക്ത ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇതോടെ തുടക്കം കുറിക്കും. വൈകിട്ട് 5ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം തലയോലപ്പറമ്പിന്റെ രാജവീഥികളിലൂടെ സാന്താ യാത്ര കടന്ന് പോകും. തലയോലപ്പറമ്പ് പോലീസ് എസ് എച്ച് ഒ റിച്ചാട് വർഗീസ് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് ചേരുന്ന സമ്മേളനത്തിൽ ഇടവകവികാരി റവ. ഡോ. ബെന്നി ജോൺ മാരാം പറമ്പിൽ ക്രിസ്മസ് സന്ദേശംനൽകും. തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ചടങ്ങിൽ സ്വീകരണം നൽകും. ജന പ്രതിനിധികളായ ജോസ് വേലിക്കകം, അബ്ദുൾ സലീം, ട്രസ്റ്റി റിൻസൺ പന്നിക്കോട്ടിൽ,കേന്ദ്ര സമിതി സെക്രട്ടറി ബേബി പോളച്ചിറ എന്നിവർ പ്രസംഗിക്കും. അസിസ്റ്റന്റ് വികാരി റവ. ഫാ. ആൽജോ കളപ്പുര യ്ക്കൽ, ട്രസ്റ്റി തങ്കച്ചൻ കളമ്പുകാട്, കേന്ദ്ര സമിതി വൈസ് ചെയർമാൻ ഇമ്മാനുവേൽ അരയത്തേൽ, കേന്ദ്ര സമിതി ഭാരവാഹികളായ ഷേർലി ജോസ് വേലിക്കകം, ഷിബു പുളിവേലിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.തുടർന്ന് കരോൾ ഗാന മത്സരം. 23ന് യൂണിറ്റ് തല ക്രിസ്മസ് കരോൾ.24ന് രാത്രി10ന് തിരുപ്പിറവി ആഘോഷം. പിറവിയുടെ കർമങ്ങൾ. വിശുദ്ധ കുർബാന, പ്രദക്ഷിണം, കരോൾ ഗാനങ്ങൾ, കേക്ക് വിതരണം, ക്രിസ്മസ് ട്രീ മത്സരം, വിവിധ സമ്മാനങ്ങളുടെ വിതരണം. 25ന് രാവിലെ 7നും 8.30നും ഉച്ചകഴിഞ്ഞ് 3.30നും വിശുദ്ധ കുർബാന. 27ന് ഉച്ചയ്ക്ക് 2.30ന് എറണാകുളത്തു വച്ച് ഡീക്കൻ ജിബിൻ കദളിക്കാട്ടിന്റെ തിരുപ്പട്ട സ്വീകരണം.28ന് തിരുകുടുംബ ദിനം. കുഞ്ഞി പൈതങ്ങളുടെ തിരുനാൾ. രാവിലെ 5.30നും,7നും വിശുദ്ധ കുർബാന ഏഴു മണിയുടെ കുർബാനയെ തുടർന്ന് ശിശുകൾക്ക് വേണ്ടിയുള്ള പ്രാത്ഥന. ശുശ്രുഷ.8.30ന് വിവാഹ ജൂബിലി ആഘോഷം. ഇടവകയിൽ വിവാഹിതരായി 2025ൽ 25,50 വർഷം പൂർത്തിയാക്കിയ ദമ്പതികളെ ആദരിക്കും. 31ന് വർഷാവസാന ആരാധനയും, വർഷാരംഭ പ്രാത്ഥനയും, രാത്രി 11ന് ആരാധന, തുടർന്ന് വിശുദ്ധ കുർബാന എന്നിവയും നടക്കും.
Follow us on :
Tags:
More in Related News
Please select your location.