Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്കൃതി ഖത്തർ സി.വി ശ്രീരാമൻ സാഹിത്യപുരസ്കാരം ഫർസാനയുടെ 'ഇസ്തിഗ്ഫാർ' - ചെറുകഥക്ക്.

11 Nov 2024 15:25 IST

ISMAYIL THENINGAL

Share News :

ദോഹ: സംസ്കൃതി ഖത്തർ പതിനൊന്നാമത് സി.വി ശ്രീരാമൻ സാഹിത്യ പുരസ്‌കാരം ഫർസാനക്ക്. 'ഇസ്തിഗ്ഫാർ' എന്ന ചെറുകഥയാണ് ഫർസാനയെ പുരസ്‌കാരത്തിനർഹയാക്കിയത്. 50,000 രൂപയും സി.വി ശ്രീരാമൻ സ്‌മാരക പ്രശസ്‌തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2014 മുതൽ സംസ്കൃതി- സി വി ശ്രീരാമൻ സാഹിത്യപുരസ്‌കാരം ലോകത്തെമ്പാടുമുള്ള മലയാളികളായ പ്രവാസികളിൽ നിന്നും ലഭിക്കുന്ന അപ്രകാശിത ചെറുകഥകളിൽ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ചെറുകഥയ്ക്കാണ് സമ്മാനിക്കുന്നത്.


പ്രശസ്ത കവിയും നോവലിസ്റ്റും ഈ വർഷത്തെ സരസ്വതിസമ്മാൻ ജേതാവുമായ പ്രഭാവർമ്മ ചെയർമാനും പ്രമുഖ ചെറുകഥാകൃത്തുക്കളായ വി.ഷിനിലാലും എസ്.സിത്താരയും അംഗങ്ങളുമായിട്ടുള്ള സമിതിയാണ് പുരസ്‌കാരം നിർണ്ണയിച്ചത്. ജപ്പാൻ, ചൈന, ആസ്ത്രേലിയ, ന്യൂസിലൻ്റ്, ഫിലിപ്പീൻസ്, കാനഡ, അമേരിക്ക, വിവിധ യൂറോപ്പ്യൻ രാജ്യങ്ങൾ, ഗൾഫുനാടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി എഴുത്തുകാരിൽ നിന്ന് ലഭിച്ച 70-ലധികം ചെറുകഥകളാണ് ഈ വർഷം പുരസ്കാരത്തിനായി മത്സരിച്ചത്.


2009 മുതൽ ചൈനയിൽ സ്ഥിരതാമസക്കാരിയും മലപ്പുറം വാഴക്കാട് സ്വദേശിയുമായ ഫർസാന, 'എൽമ' എന്ന നോവലും 'വേട്ടാള' എന്ന കഥാസമാഹാരവും 'ഖയാൽ' എന്ന ചൈനീസ് ഓർമ്മക്കുറിപ്പുകളും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭർത്താവ്: അലി. മക്കൾ: ഷാദി, ആരോഷ്.

2024 നവംബർ 22 വെള്ളിയാഴ്‌ച വൈകിട്ട് ദോഹയിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുരസ്കാരസമർപ്പണവും സംസ്‌കാരിക സമ്മേളനവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Follow us on :

More in Related News