Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസി മലയാളി നാട്ടിൽ വാഹനം ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

29 Apr 2026 17:02 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാൻ പ്രവാസി മലയാളി നാട്ടിൽ വാഹനം ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം, കൊണ്ടോട്ടി, കരിപ്പൂർ പുളിയംപറമ്പ് സ്വദേശി കൈതക്കോട് അമ്പലത്തിങ്ങൽ താമസിക്കുന്ന നെയ്യൻ ആലിക്കോയയുടെ മകൻ സൈനുൽ ആബിദ് (38) ആണ് വാഹനം ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരനപെട്ടത്.

ഒമാനിലെ ഹൈമയിൽ കോഫീ ഷോപ്പ് നടത്തുന്ന സൈനുൽ ആബിദ് ലീവിന് പോയി ഒരു മാസം മുൻപാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്.

കടുത്ത ചൂടിനെ ത്തുടർന്ന് ശരീരത്തിനുണ്ടായ അസ്വസ്ഥതകളാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഇന്നലെ കിഴിശ്ശേരി മേലേപുരക്കൽ ആശുപത്രിയുടെ മുൻപിൽ വെച്ച് വാഹനം ഓടിച്ചു പോകുന്നതിനിടെ ആബിദ് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻതന്നെ തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.

മാതാവ്: പരേതയായ സൈനബ, ഭാര്യ: രിസ്‌വാന, മക്കൾ: ഫാത്തിമ രഹന, സിദ്ന (ഇരുവരും കൈതക്കോട് ബിഷാറത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥിനികൾ), ഫാത്തിമ അസ്‌വ. സഹോദരങ്ങൾ: ഖമറുദ്ദീൻ, പരേതനായ അസൈനാർ, ഖമറുന്നിസ.

Follow us on :

Tags:

More in Related News