Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റൂവി മലയാളി അസോസിയേഷൻ "ഫാമി ഫെസ്റ്റ് 2024" ന്റെ പോസ്റ്റർ പ്രകാശനം നടത്തി

30 May 2024 10:54 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: റൂവി മലയാളി അസോസിയേഷൻ (ആർ എം എ) "ഫാമി ഫെസ്റ്റ് 2024" ന്റെ പോസ്റ്റർ ആർ എം എ പ്രസിഡന്റ് ഫൈസൽ ആലുവയിൽ നിന്നും എവറസ്റ്റ് ഇന്റർനാഷണൽ കമ്പനി എം ഡി സുരേഷ് ബാലകൃഷ്ണൻ ഏറ്റുവാങ്ങി. 


2024 ആഗസ്റ്റ് 30 ന് ഉച്ചയ്ക്ക് 2 മണി മുതൽ അൽ ഷിദാബ് ക്ലബ്‌ ഹാൾ ഡാർസൈറ്റിൽ വച്ചു നടക്കുന്ന പരിപാടിയിൽ ആടു ജീവിതം സിനിമയിൽ അഭിനയിച്ച ഒമാനി നടന്‍ ഡോ. താലിബ് മുഹമ്മദ് അല്‍ ബലൂഷി മുഖ്യാതിഥിയായി പങ്കെടുക്കും.  

അൽ സാമാൻ കമ്പനി എം ഡി ജോർജ് മാത്യു, ആർ എം എ വനിത വിങ് കൺവീനർ നീതു ജിതിൻ, സുജിത്ത് സുഗുണൻ, നസീർ കുറ്റ്യാടി, സച്ചിൻ ധർമരത്നൻ എന്നിവർ സംസാരിച്ചു. 

മസ്കറ്റ് സിംഫണി കലാകാരന്മാർ ചേർന്നൊരുക്കുന്ന ഗാനമേളയും, മിമിക്സും ഉണ്ടാകും കൂടാതെ ആർ എം എ കുടുബാഗങ്ങളിലെ കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ കല കായിക മത്സരങ്ങൾ അരങ്ങേറും. 

ജനറൽ സെക്രട്ടറി സുനിൽ നായർ സ്വാഗതം പറഞ്ഞു, ട്രഷറർ സന്തോഷ്‌ നന്ദിയും പറഞ്ഞു.

Follow us on :

More in Related News