Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Feb 2025 03:07 IST
Share News :
മസ്‌കറ്റ്: രിസാല സ്റ്റഡി സർക്കിൾ മസ്‌കറ്റ്, ബൗഷർ, ഇബ്ര സോണുകളിലെ യൂത്ത് കൺവീനുകൾ സമാപിച്ചു. 'താളം തെറ്റില്ല' എന്ന പ്രമേയത്തിൽ കഴിഞ്ഞ രണ്ടു മാസമായി നടന്നുവരുന്ന അംഗത്വ കാലത്തിനാണ് ഇതോടെ സമാപനമായത്.
മസ്‌കറ്റ് സോൺ
വാദി ഹത്താത്ത് മസ്‌കറ്റ് ഫാമിൽ നടന്ന മസ്കത്ത് സോൺ കൺവീൻ സോൺ ചെയർമാൻ ഷാനിബ് കതിരൂർ അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് സെൻട്രൽ സെക്രട്ടറി ഖാരിജത് കൺവീൻ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകൾക്ക് നാഷനൽ സെക്രട്ടറിമാരായ മുനീബ് ടി.കെ, ഖാസിം മഞ്ചേശ്വരം, മിസ്ഹബ് കൂത്ത്പറമ്പ് എന്നിവർ നേത്രത്വം നൽകി. പുതിയ ഭാരവാഹികളെ ആർ എസ് സി ഗ്ലോബൽ സെക്രട്ടറി നിഷാദ് അഹ്സനി കൊളപറമ്പ് പ്രഖ്യാപിച്ചു. റഷാദ്. സി സ്വാഗതവും അബൂബക്കർ സിദ്ധീഖ് സഖാഫി നന്ദിയും പറഞ്ഞു. ഭാരവാഹികളായി അബൂബക്കർ സിദ്ധീഖ് സഖാഫി (ചെയർമാൻ) റഷാദ് സി (ജനറൽ സെക്രട്ടറി) മുബഷിർ (എക്സിക്യൂട്ടീവ് സെക്രട്ടറി) മുഹമ്മദ് ഹമീദ്, മുഹമ്മദ് ഹിഷാം (സംഘടന), ഷബീർ അലി, ഉമർ ഫാറൂഖ് (ഫൈനാൻസ്), അബ്ദുൽ റഷീദ് സഖാഫി, മുഹമ്മദ് ഷിബിലി (കലാലയം), മുഹമ്മദ് ഷാഫി, നൗഷാദ് ഇബ്രാഹിം (വിസ്ഡം) കബീർ പുഴക്കര, മുഹമ്മ്ദ് അർഷദ് (മീഡിയ) എന്നിവരെ തിരഞ്ഞെടുത്തു.
ബൗഷർ സോൺ
അൽ ഖുവൈർ സി. എം സെൻറർ മദ്രസയിൽ നടന്ന സോൺ കൺവീൻ സോൺ ചെയർമാൻ ഹസീബ് അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് പ്രധിനിധി സാഖിബ് തങ്ങൾ കൺവീൻ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകൾക്ക് നാഷനൽ ഭാരവാഹികളായ അർഷദ് മുക്കോളി, ഹനീഷ് കൊയിലാണ്ടി, ഷിഹാബ് കാപ്പാട്, അൻവറുദ്ധീൻ എന്നിവർ നേത്രത്വം നൽകി. സമീർ സ്വാഗതവും ഹബീബുറഹ്മാൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ഷിബിലി ഇ.എം (ചെയർമാൻ) ഹബീബുറഹ്മാൻ (ജനറൽ സെക്രട്ടറി) മുഹമ്മദ് ആശിഖ് (എക്സിക്യൂട്ടീവ് സെക്രട്ടറി) അബ്ദുറഹ്മാൻ സഖാഫി, സയ്യിദ് ലുഖ്മാൻ ഹഖീം (സംഘടന), മുബഷിർ.കെ, അബ്ദുൾ ഖാദർ ഫാറൂഖ് (ഫൈനാൻസ്) മുഹമ്മദ് ഇഫാസ് മർസൂഖി, മുഹമ്മദ് ഫാസിൽ (കലാലയം), മുഹമ്മദ് റിയാസ്, അബ്ദുൾ ജബ്ബാർ (വിസ്ഡം) ഇസ്മായിൽ എം.കെ, നാസിം പി (മീഡിയ) എന്നിവരെ തിരഞ്ഞെടുത്തു.
ഇബ്ര സോൺ
സഹ്റത്തുൽ ഖുർആൻ മദ്രസയിൽ നടന്ന സോൺ കൺവീൻ ഹനീഫ ഫാളിലി അധ്യക്ഷത വഹിച്ചു. ആർ. എസ്. സി ഗ്ലോബൽ സെക്രട്ടറി നിഷാദ് അഹ്സനി കൊളപറമ്പ് കൺവീൻ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകൾക്ക് നാഷനൽ സെക്രട്ടറിമാരായ ശരീഫ് സഅദി മഞ്ഞപറ്റ, അബ്ദുൽ ജലീൽ രണ്ടത്താണി, സജ്നാസ് പഴശ്ശി എന്നിവർ നേത്രത്വം നൽകി. ലത്തീഫ് സഅദി നന്ദി പറഞ്ഞു. ഭാരവാഹികളായി ഹനീഫ ഫാളിലി (ചെയർമാൻ) ലതീഫ് സഅദി ചെർപ്പുളശ്ശേരി (ജനറൽ സെക്രട്ടറി) അബ്ദുൽ ജലീൽ മാഗ്ലൂർ (എക്സിക്യൂട്ടീവ് സെക്രട്ടറി) ജാഫർ പരപ്പനങ്ങാടി, നിയാസ് ആലപ്പുഴ (സംഘടന), അൽത്താഫ് ഹുസൈൻ മുക്കം, നിഹാൽ പാനൂർ (ഫൈനാൻസ്) സിയാദ് തൃശൂർ, അസ്ലം ബിദിയ (കലാലയം), ശൗക്കത്ത് കണ്ണൂർ, തവാസ് കതിരൂർ (വിസ്ഡം)അർശദ് മുഴുപ്പിലങ്ങാടി,മുഹമ്മദ് ഇജാസ് കൂത്ത്പറമ്പ്(മീഡിയ) എന്നിവരെ തിരഞ്ഞെടുത്തു.
✳️✳️✳️✳️✳️✳️✳️✳️✳️
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
https://www.facebook.com/MalayalamVarthakalNews
https://www.instagram.com/enlightmediaoman
https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.