Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jul 2024 22:05 IST
Share News :
കൊടകര: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിലവിലെ പഞ്ചായത്ത് പരിധിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ചവ്യാധികള്‍, മഴക്കാല രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, വാര്‍ഡ്തല ഫണ്ട് വിനിയോഗം എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക അവലോകന യോഗം സംഘടിപ്പിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ദിവ്യ ഷാജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് ് കമ്മിറ്റി ചെയര്‍മാന്‍ ജോയ് നെല്ലിശ്ശേരി ,കൊടകര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.കെ. സ്മിതഎന്നിവര്‍ സംസാരിച്ചു. വാര്‍ഡ് അംഗങ്ങള്‍, ആരോഗ്യശുചിത്വ സമിതി കണ്‍വീനര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ , ആശപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.