Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Nov 2024 03:45 IST
Share News :
ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിയിൽ പ്രവാസി കോർഡിനേഷൻ കമ്മിറ്റി (പിസിസി) പ്രതിനിധികൾ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുലുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാർ ഉൾപ്പെടുന്ന ലഹരിമരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പിസിസി പ്രതിനിധികൾ അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി. പി.സി.സി പ്രതിനിധി സംഘം ചെയർമാൻ അഡ്വ. നിസാർ കോച്ചേരി, ജനറൽ കൺവീനർ മഷ്ഹൂദ് വി.സി, കോഓർഡിനേറ്റർ ജോപ്പച്ചൻ തെക്കേക്കുറ്റ്, ഐടി വിങ് ചെയർമാൻ സമീൽ അബ്ദുൾ വാഹിദ് എന്നിവർ സംബന്ധിച്ചു.
പ്രധാന ഇന്ത്യൻ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ മയക്കുമരുന്ന് കണ്ടെത്താൻ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള പിസിസിയുടെ നിർദേശമായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന വിഷയമെന്നും ഇത്തരം പ്രതിരോധ സംവിധാനങ്ങൾ വഴി നിരപരാധികൾ മയക്കുമരുന്ന് കേസുകളിൽ പെടുന്നത് ഒഴിവാക്കാൻ കഴിയുമെന്നും പി.സി.സി പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ഗൾഫ് രാജ്യങ്ങളിൽ എത്തുമ്പോൾ ഇന്ത്യൻ പൗരന്മാർ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി തടവിലാകുന്ന കേസുകളുടെ എണ്ണം വർധിക്കുന്നതിൽ സമിതിയുടെ അഗാധമായ ഉത്കണ്ഠ പ്രതിനിധിസംഘം അവതരിപ്പിച്ചു. മിക്ക കേസുകളിലും, വ്യക്തികൾക്ക് അവരുടെ ലഗേജിൽ കൊണ്ടുവരാവുന്നത് അറിയില്ല അല്ലെങ്കിൽ ഈ മേഖലയിലെ മയക്കുമരുന്ന് കൈവശം വയ്ക്കുന്ന കർശനമായ നിയമങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ല എന്നും പ്രതിനിധി സംഘം ഊന്നിപ്പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.