Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2024 19:17 IST
Share News :
മാള:ഹെവൻസ് പേര് പോലെ നാടിന് ആശ്വാസ ഗേഹമായി മാറിയതായി മാള പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദുബാബു. മാളപള്ളിപ്പുറം ഹെവൻസ് വില്ലേജ് ന്യൂറോ ഫിസിയോ തെറാപ്പി റിഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രസിഡൻ്റ്.ഹെവൻസ് വില്ലേജ് ചെയർമാൻ ഡോക്ടർ.നഹാസ് മാള അധ്യക്ഷത വഹിച്ചു. വളർന്നു കൊണ്ടിരിക്കുന്ന ഹെവൻസ് വില്ലേജ് അഗതികൾക് മാത്രമല്ല,നാടിനു തന്നെ തണലായി മാറിയിട്ടുണ്ട് എന്നത് അഭിമാനകരമാണ്. കെയർഹോമും,പാലിയേറ്റീവ് കെയറും,വെൽഫെയർ സൊസൈറ്റി,ആമ്പുലൻസ് സർവീസ് തുടങ്ങിയ സേവനങ്ങളും,ഇപ്പോൾ ന്യൂറോ ഫിസിയോ ക്ലിനിക്കും തുടങ്ങി വക്കാനായിട്ടുണ്ട്.വളർച്ചയുടെ പടവിലാണ് വില്ലേജ്. നിസ്വാർത്ഥരായ ഒരുപാട് പേരുടെ കഠിനാധ്വാനം ഇതിനു പിറകിലുണ്ട്.ഒപ്പം പിന്തുണയും പ്രോത്സാഹനവും നൽകി കൊണ്ടിരിക്കുന്നവരും ഉണ്ട്. അതെല്ലാം ഫലപ്രാപ്തിയിൽ എത്തുന്നു എന്നത് സന്തോഷകരമാണെന്നും ഡോക്ടർ.നഹാസ് പറഞ്ഞു.വ്ളോഗർ ഹാരിസ് അമീറലി അനുഭവ വിവരണം നടത്തി,മാള ബ്ലോക് പഞ്ചാ യത്തംഗവും,മഹല്ല് പ്രസിഡൻ്റു മായ എ.എ.അഷ്റഫ്,മാള പഞ്ചായത്തംഗം സാബുപോൾ, ഐ.ആർ.ഡബ്ലിയു ലീഡർ ഫസൽഹഖ് എറിയാട്,കെ.എം. നാസർമാസ്റ്റർ എന്നിവർ സംസാരിച്ചു.നജിയ,നാലകത്ത് മുഹമ്മദലി,ഡോക്ടർ.ഫായിസ് വടകര തണൽ,ഡോക്ടർ.നീന, കെ.പി. നൗഷാദ്,കെ.പി. അഷറഫ്,കെ.എ.സൈഫുദീൻ,വി.എസ്.ജമാൽ എന്നിവർ സംബന്ധിച്ചു.
നേരത്തേ ഫിസിയോ സൗജന്യ പരിശോധന ക്യാമ്പ് നടത്തി.
സമ്മേളനാനന്തരം വനിതകൾ കലാപരിപാടികൾ അവതരിപ്പിച്ചു.
.
Follow us on :
Tags:
More in Related News
Please select your location.