Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോടാലി സ്വദേശിയായ യുവാവ് ജര്‍മനിയില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു

03 Feb 2025 12:27 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :







കോടാലി സ്വദേശിയായ യുവാവ് ജര്‍മനിയില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു


കോടാലി സ്വദേശിയായ യുവാവ് ജര്‍മനിയില്‍ മരിച്ചതായി നാട്ടിലുള്ള ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കോടാലി അന്നാംപാടം ചെതലന്‍ വീട്ടില്‍ ദേവസിക്കുട്ടിയുടെ മകന്‍ സണ്ണിബാബുവാണ് (48) മരിച്ചത്. പോളണ്ടില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാള്‍ ഡ്യൂട്ടിയുടെ ഭാഗമായി ജര്‍മനിയിലേക്ക് പോയതായിരുന്നു. അവിടെ വെച്ച ഹൃദയാഘാതം സംഭവിച്ചതായാണ് വിവരം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു.

Follow us on :

More in Related News