Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജെയിംസ്ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടുകൂടി നവീകരിച്ച റേഡിയോളജി വിഭാഗം പ്രവർത്തനസജ്ജമായി

07 Jul 2024 18:06 IST

WILSON MECHERY

Share News :

ചാലക്കുടി:

ചാലക്കുടി സെന്റ് ജെയിംസ്ആശുപത്രിയിൽ  ആധുനിക സൗകര്യങ്ങളോടുകൂടി നവീകരിച്ച റേഡിയോളജി വിഭാഗം ബിഷപ്പ് മാർ പോളി കണ്ണുകാടന്റെ അധ്യക്ഷതയിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിച്ചു  

 ആദ്യകാല സമൂഹത്തിന്റെ ഉയർച്ചയ്ക്ക് വേണ്ടി ആധുരസേവന രംഗത്തും വിദ്യാഭ്യാസരംഗത്തും മികച്ച സംഭാവന നൽകിയ സഭയുടെ പുതിയ കാൽവെപ്പ് ചാലക്കുടിയിലെ ജനങ്ങൾക്ക് ഒരു ആശ്വാസമാകട്ടെ എന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു. സെന്റ് ജെയിംസ് ആശുപത്രി എന്നും നിലനിൽക്കുന്നത് ജീവസംസ്കാരത്തിന് വേണ്ടിയാണ്.തുടർന്നും

 അശരണർക്കും ആലംബഹീനർക്കും വേണ്ടി അത്താണിയായി ആശുപത്രി എന്നും എപ്പോഴും നിലനിൽക്കും എന്നും ഇരിഞ്ഞാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷ പ്രസംഗത്തിൽ അറിയിച്ചു. ചാലക്കുടി എം.എൽ.എ  സനീഷ്കുമാർ ജോസഫ്, നഗരസഭ ചെയർമാൻ എബി ജോർജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ആശുപത്രി ഡയറക്ടർ ഡോ. ഫാ അന്റു ആലപ്പാടൻ ഏവർക്കും സ്വാഗതവും  ഫാ. ജോസഫ് ഗോപുരം ഏവർക്കും നന്ദിയും അർപ്പിച്ചു. ഫാ. നവീൻ ഊക്കൻ,

ഫാ. ടിജോ ആലപ്പാട്ട്, ഫാ.മനോജ് മേക്കേടത്ത്, ഫാ.ജോയൽ ചെറുവത്തൂർ, ഫാ. ഡിന്റോ തെക്കിനിയത്ത്, ഓപ്പറേഷൻസ് മാനേജർ ടി ജെ പൗലോസ്, ജിമ്മി ജോയ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Follow us on :

More in Related News